ഇൻഫ്ലുവൻസർ `ഹെലൻ ഓഫ് സ്പാർട്ട' പൊലീസ് പിടിയിൽ; പിടിയിലായത് മദ്യപിച്ച് വാഹനമോടിച്ചതിന്, സംഭവം കാസർകോട്

Published : Jul 02, 2026, 04:33 PM ISTUpdated : Jul 02, 2026, 04:42 PM IST
Helen of Sparta

Synopsis

മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യയാണ് പിടിയിലായത്. ഇന്നലെ അണങ്കൂരിൽ വെച്ചാണ് സംഭവം.

കാസർകോട്: കാസർകോട് മദ്യപിച്ച് വാഹനമോടിച്ച ഇൻഫ്ലുവൻസർ പിടിയിലായി. ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന എസ്ആർ ധന്യയാണ് പിടിയിലായത്. ഇന്നലെ അണങ്കൂരിൽ വെച്ചാണ് സംഭവം. വാഹന പരിശോധനയ്ക്കായി പൊലീസ് കൈ കാണിച്ചപ്പോൾ കാർ നിർത്താതെ അമിത വേഗത്തിൽ ഓടിച്ച് പോവുകയായിരുന്നു. കാറിനെ പിന്തുടർന്നെത്തിയാണ് പൊലീസ് ഇവരെ പിടികൂടിയത്. ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് പൊലീസ് ധന്യയെ പിടികൂടിയത്. പിന്നീടുള്ള പരിശോധനയിൽ മദ്യപിച്ചതായി കണ്ടെത്തുകയായിരുന്നു.

പ്രമുഖയായ യുട്യൂബറാണ് ഹെലൻ ഓഫ് സ്പാർട്ട എന്ന എസ്ആർ ധന്യ. നാഷണൽ ഹൈവേ 66ൽ റോഡിന് നടുവിലായി വാഹനം നിർത്തിയിടുകയും ഇതുകണ്ട് പൊലീസ് എത്തിയപ്പോൾ അമിത വേ​ഗത്തിൽ വാഹനം ഓടിച്ചുപോകുകയും ചെയ്തതായാണ് എഫ്ഐആറിൽ പറയുന്നു. പിന്തുടർന്നെത്തിയ പൊലീസ് ബന്തിയോട് ഭഗവതി നഗറിൽ വെച്ചാണ് ഇവരെ പിടികൂടിയത്. പരിശോധനയിൽ മദ്യപിച്ചാണ് ധന്യ വാഹനമോടിച്ചതെന്ന് തെളിഞ്ഞു. പിഴ ഈടാക്കിയ ശേഷം വിട്ടയച്ചെന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

എന്നത്തേയും പോലെ ലക്ഷ്മി എത്തിയില്ല, പകരം ചന്ദ്രോത്ത് ഗോത്ര ഉന്നതിയിലേക്ക് എത്തിയത് സങ്കട വാർത്ത; നാട്ടുകാരുമായി ഇണങ്ങിക്കഴിഞ്ഞിരുന്ന കാട്ടാന ചരിഞ്ഞു
`ലീഗിന് വിയോജിപ്പ് ഉണ്ടായിരുന്നു'; വീര്യം കുറഞ്ഞ മദ്യത്തിൻ്റെ പുതിയ നികുതി ഘടനയിൽ വിയോജിപ്പ് സമ്മതിച്ച് മന്ത്രി കെ എം ഷാജി