
കൊച്ചി: സമ്പൂര്‍ണ്ണ ലോക്ക്ഡൗൺ ദിവസം കൊവിഡ് ചട്ടങ്ങള്‍ ലംഘിച്ച് ഐഎന്‍എല്‍ നേതൃയോഗം കൊച്ചിയില്‍. മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ യോഗത്തില്‍ പങ്കെടുക്കുന്നു. നേതാക്കള്‍ക്ക് പുറമേ പാര്‍ട്ടി പ്രവര്‍ത്തകരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. യോഗം നടക്കുന്ന ഹോട്ടലിന് എതിരെ കൊവിഡ് നിരോധന നിയമപ്രകാരം കേസ് എടുക്കുമെന്ന് പൊലീസ് അറിയിച്ചു. ഐഎന്‍എല്‍ പിളര്‍പ്പിന്‍റെ ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് നേതൃയോഗം ചേരുന്നത്. ഒരു വിഭാഗം പ്രവര്‍ത്തകര്‍ തന്നെ യോഗം ചേരുന്നതില്‍ എതിര്‍പ്പ് രേഖപ്പെടുത്തിയിട്ടുണ്ട്.
പാർട്ടിയിൽ സംസ്ഥാന പ്രസിഡന്‍റിന്‍റെയും സെക്രട്ടറിയുടെയും നേതൃത്വത്തിൽ രണ്ട് വിഭാഗങ്ങൾ പരസ്യപ്പോര് തുടരുകയാണ്. സെക്രട്ടറി കാസിം ഇരിക്കൂരും, മന്ത്രി അഹമ്മദ് ദേവർകോവിലും ചേർന്ന് പാർട്ടി ഹൈജാക്ക് ചെയ്യുന്നുവെന്നാണ് പ്രസിഡന്‍റ് അബ്ദുൾ വഹാബിന്‍റെ ആക്ഷേപം. മന്ത്രിയുടെ പേഴ്സൽ സ്റ്റാഫ് നിയമനം പാർട്ടിയിൽ ചർച്ച ചെയ്തില്ലെന്നും ആരോപണമുണ്ട്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam