സുസ്ഥിര ജനകീയ ടൂറിസം മേഖലയിലെ നൂതന പദ്ധതികൾ; കേരളത്തിന് പുരസ്കാരം

Published : Dec 08, 2024, 07:58 AM IST
സുസ്ഥിര ജനകീയ ടൂറിസം മേഖലയിലെ നൂതന പദ്ധതികൾ; കേരളത്തിന് പുരസ്കാരം

Synopsis

വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള പദ്ധതികൾ എന്നീ ഘടകങ്ങളാണ് കേരളത്തെ നേട്ടത്തിന് അർഹമാക്കിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ്.

തിരുവനന്തപുരം: സുസ്ഥിര  വിനോദസഞ്ചാര മേഖലയിൽ നടത്തുന്ന നൂതനമായ  പദ്ധതികൾക്കുള്ള  ടിഓഎഫ് ടൈഗേർസിന്‍റെ സാങ്ച്വറി ഏഷ്യ അവാർഡ് കേരളത്തിന്. വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പരിരക്ഷണം, ജൈവവൈവിധ്യ സംരക്ഷണം, ഉത്തരവാദിത്ത ടൂറിസത്തിന്‍റെ ആശയങ്ങൾ മുറുകെ പിടിച്ചു കൊണ്ടുള്ള പുതിയ പദ്ധതികൾ എന്നീ ഘടകങ്ങളാണ് കേരളത്തെ ഈ നേട്ടത്തിന് അർഹമാക്കിയതെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. ദില്ലിയിലെ ബിക്കാനീർ ഹൗസിൽ നടന്ന ചടങ്ങിൽ മന്ത്രി മുഹമ്മദ് റിയാസ് അവാർഡ് ഏറ്റുവാങ്ങി. 

കോവിഡാനന്തര കാലഘട്ടത്തിൽ സുസ്ഥിര ജനകീയ ടൂറിസം പ്രവർത്തനങ്ങൾക്ക്  കേരളം നൽകുന്ന പ്രാധാന്യം കേരളത്തിന്റെ വിനോദ സഞ്ചാര മേഖലയെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുകയാണെന്ന് മന്ത്രി പറഞ്ഞു. കഴിഞ്ഞ മൂന്നര വർഷക്കാലത്തിനിടയിൽ സുസ്ഥിര വിനോദ സഞ്ചാര മേഖലയിലെ പുത്തൻ പദ്ധതികൾക്ക് ലണ്ടൻ ട്രാവൽ മാർട്ടിൽ ഉൾപ്പെടെ  നിരവധി അന്താരാഷ്ട്ര-ദേശീയ പുരസ്കാരങ്ങൾ കേരളത്തെ തേടിയെത്തിയിട്ടുണ്ട്. 

കേരളത്തിന്‍റെ ഭൂപ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ ടൂറിസം രീതികൾ വികസിപ്പിക്കുവാനും പ്രചരിപ്പിക്കുവാനും കേരളം പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി റിയാസ് പറഞ്ഞു. കേരളത്തെ അന്താരാഷ്ട്ര തലത്തിൽ ഉത്തരവാദിത്ത ടൂറിസം പ്രവർത്തനങ്ങളുടെ മാതൃകാ ഹബ്ബായി മാറ്റുക എന്ന ലക്ഷ്യം നിറവേറ്റാനുള്ള പരിശ്രമം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഭിന്നശേഷി സൗഹൃദ നഗരത്തിനുള്ള സാമൂഹ്യനീതി വകുപ്പിന്‍റെ പുരസ്കാരം തിരുവനന്തപുരം നഗരസഭയ്ക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV
click me!

Recommended Stories

നാളിതുവരെയുള്ള ദിലീപിന്‍റെ നിലപാട് തള്ളി പൾസർ സുനി, നടിയെ ആക്രമിച്ച കേസിൽ അതിനിർണായക വിധി അറിയാൻ മണിക്കൂറുകൾ മാത്രം; ഉറ്റുനോക്കി രാജ്യം
'സമാനതകളില്ലാത്ത ധൈര്യവും പ്രതിരോധവും, നീതി തേടിയ 3215 ദിവസത്തെ കാത്തിരിപ്പ്'; നിർണ്ണായക വിധിക്ക് മുന്നേ 'അവൾക്കൊപ്പം' കുറിപ്പുമായി ഡബ്ല്യുസിസി