35 വർഷം നാവികസേനയുടെ അഭിമാനമായിരുന്ന മുങ്ങിക്കപ്പൽ, ഐഎൻഎസ് സിന്ധുധ്വജ് പൊളിക്കാൻ അഴീക്കൽ തുറമുഖത്ത്

By Web TeamFirst Published Apr 12, 2024, 8:29 AM IST
Highlights

അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് മുങ്ങിക്കപ്പൽ കരയ്ക്കടുപ്പിച്ചത്.

കണ്ണൂർ: ഇന്ത്യൻ നാവികസേന ഡീകമ്മീഷൻ ചെയ്ത മുങ്ങിക്കപ്പൽ പൊളിക്കാനായി കണ്ണൂർ അഴീക്കൽ തുറമുഖത്തെത്തിച്ചു. പൊതുമേഖലാ സ്ഥാപനമായ സിൽക്കിലാണ് കപ്പൽ പൊളിക്കുക. അഞ്ച് ദിവസത്തെ പരിശ്രമത്തിനൊടുവിലാണ് മുങ്ങിക്കപ്പൽ കരയ്ക്കടുപ്പിച്ചത്.

ഐഎൻഎസ് സിന്ധുധ്വജ്. 35 വർഷം നാവികസേനയുടെ അഭിമാനമായിരുന്ന മുങ്ങിക്കപ്പൽ. വിശാഖപട്ടണത്ത് നിന്നാണ് കൊണ്ടുവന്നത്. മൂന്ന് വർഷത്തിന് ശേഷം ആദ്യമായാണ് ഒരു കപ്പൽ സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡിൽ പൊളിക്കാനെത്തിയത്. മണൽത്തിട്ട കാരണം കരയ്ക്കടുപ്പിക്കാനായില്ല. മാരിടൈം ബോർഡിന്‍റെ സഹായത്തോടെ ഒടുവിൽ ലക്ഷ്യം കണ്ടു. മൂന്ന് മത്സ്യബന്ധന ബോട്ടുകളും ടഗും ഉപയോഗിച്ചാണ് കപ്പൽ വലിച്ചടുപ്പിച്ചത്. 

Latest Videos

വിഴിഞ്ഞം തുറമുഖം യാഥാർത്ഥ്യമാകാൻ ഇനി മാസങ്ങള്‍ മാത്രം, മെയിൽ ട്രയൽ റണ്‍, സെപ്തംബറോടെ സജ്ജമാകും

കൊച്ചിയിലെ സ്വകാര്യ കമ്പനിയാണ് വിലയ്ക്കെടുത്തത്. ഒരു ടണ്ണിന് 2500 രൂപയാണ് പൊളിക്കൽ നിരക്ക്. 1950 ടണ്ണോളം ഭാരമുണ്ട്.  അഴീക്കലിൽ കപ്പൽ പൊളിക്കൽ ജനകീയ പ്രക്ഷോഭത്തെ തുടർന്ന് 2014ൽ നിർത്തിയിരുന്നു. 2019ലാണ് വീണ്ടും തുടങ്ങിയത്.

click me!