ട്രയൽ റണ്‍ വിജയകരം: ഐഎൻഎസ് വിക്രാന്ത് ഓഗസ്റ്റിൽ നാവികസേനയ്ക്ക് സ്വന്തമാകും

Published : Jul 10, 2022, 09:51 PM ISTUpdated : Jul 29, 2022, 12:12 AM IST
ട്രയൽ റണ്‍ വിജയകരം: ഐഎൻഎസ് വിക്രാന്ത് ഓഗസ്റ്റിൽ നാവികസേനയ്ക്ക് സ്വന്തമാകും

Synopsis

ചൈനയുടേയും പാക്കിസ്ഥാന്‍റേയും ഭീഷണിയെ നേരിടാന്‍ കിഴക്കും പടിഞ്ഞാറും വിമാന വാഹിനി യുദ്ധക്കപ്പലുകള്‍ സജ്ജമാക്കുകയെന്ന പ്രതിരോധ തന്ത്രത്തിന്‍റെ ഭാഗമായാണ് വിക്രാന്തിന്‍റെ  നിര്‍മ്മാണം.

കൊച്ചി: കൊച്ചി കപ്പൽ നിര്‍മ്മാണ ശാലയിൽ നിര്‍മ്മിച്ച യുദ്ധക്കപ്പൽ ഐഎൻസ് വിക്രാന്ത് വരുന്ന ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. നാലാമത്തെ സമുദ്രപരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതോടെ യുദ്ധക്കപ്പൽ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകാൻ വഴിയൊരുങ്ങുന്നത്. ആയുധങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. 

ചൈനയുടേയും പാക്കിസ്ഥാന്‍റേയും ഭീഷണിയെ നേരിടാന്‍ കിഴക്കും പടിഞ്ഞാറും വിമാന വാഹിനി യുദ്ധക്കപ്പലുകള്‍ സജ്ജമാക്കുകയെന്ന പ്രതിരോധ തന്ത്രത്തിന്‍റെ ഭാഗമായാണ് വിക്രാന്തിന്‍റെ  നിര്‍മ്മാണം. നാവിക സേനയുടെ നിലവിലെ വിമാന വാഹിനി കപ്പലായ ഐഎന്‍ എസ് വിക്രമാദിത്യക്ക് കരുത്തു പകരുകയാണ് ദൗത്യം.  30 യുദ്ധ വിമാനങ്ങളും 1500 സേനാംഗങ്ങളേയും വഹിക്കാന്‍ ശേഷിയുള്ള വിക്രാന്തിന്‍റെ ഡെക്കിന്‍റെ  വിസ്തീര്‍ണ്ണം രണ്ടര ഏക്കറാണ്.  കടലിലൂടെയുള്ള പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയായതോടെയാണ് വിക്രാന്ത് സേനയുടെ ഭാഗമാകാന്‍ സജ്ജമാകുന്നത്. 

1999ല്‍ വാജ്പേയ് സര്‍ക്കാരാണ് യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന് തീരുമാനമെടുത്തത്.  2009 ല്‍ യുപിഎ സര്‍ക്കാരിന്‍റെ ഭരണകാലത്ത് എകെ ആന്‍റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് നിര്‍മ്മാണം തുടങ്ങിയത്. പൂര്‍ണ്ണമായും ഇന്ത്യയിൽ നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ എന്നതാണ് വിക്രാന്തിൻ്റെ പ്രധാന പ്രത്യേകത. 

 ഭെല്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളടക്കം അമ്പതിലധികം കമ്പനികളുടെ സഹകരണത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത് . കേന്ദ്ര സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം. 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിക്രാന്ത് നാവികസേനയ്ക്കൊപ്പം ചേരുമ്പോൾ വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാന്‍  ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും  ഒപ്പം കൊച്ചി കപ്പല്‍ശാലയും ഇടം പിടിക്കും. 

ട്രയൽ റണ്‍ വിജയകരം: ഐഎൻഎസ് വിക്രാന്ത് ഓഗസ്റ്റിൽ നാവികസേനയ്ക്ക് സ്വന്തമാകും

കൊച്ചി: കൊച്ചി കപ്പൽ നിര്‍മ്മാണ ശാലയിൽ നിര്‍മ്മിച്ച യുദ്ധക്കപ്പൽ ഐഎൻസ് വിക്രാന്ത് വരുന്ന ഓഗസ്റ്റിൽ കമ്മീഷൻ ചെയ്യും. നാലാമത്തെ സമുദ്രപരീക്ഷണവും വിജയകരമായി പൂർത്തിയാക്കിയതോടെ യുദ്ധക്കപ്പൽ ഔദ്യോഗികമായി നാവികസേനയുടെ ഭാഗമാകാൻ വഴിയൊരുങ്ങുന്നത്. ആയുധങ്ങളും മറ്റ് സാങ്കേതിക സംവിധാനങ്ങളും ഉപയോഗിച്ചായിരുന്നു പരീക്ഷണം. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന വിമാനവാഹിനി കപ്പലാണ് വിക്രാന്ത്. 

ചൈനയുടേയും പാക്കിസ്ഥാന്‍റേയും ഭീഷണിയെ നേരിടാന്‍ കിഴക്കും പടിഞ്ഞാറും വിമാന വാഹിനി യുദ്ധക്കപ്പലുകള്‍ സജ്ജമാക്കുകയെന്ന പ്രതിരോധ തന്ത്രത്തിന്‍റെ ഭാഗമായാണ് വിക്രാന്തിന്‍റെ  നിര്‍മ്മാണം. നാവിക സേനയുടെ നിലവിലെ വിമാന വാഹിനി കപ്പലായ ഐഎന്‍ എസ് വിക്രമാദിത്യക്ക് കരുത്തു പകരുകയാണ് ദൗത്യം.  30 യുദ്ധ വിമാനങ്ങളും 1500 സേനാംഗങ്ങളേയും വഹിക്കാന്‍ ശേഷിയുള്ള വിക്രാന്തിന്‍റെ ഡെക്കിന്‍റെ  വിസ്തീര്‍ണ്ണം രണ്ടര ഏക്കറാണ്.  കടലിലൂടെയുള്ള പരീക്ഷണങ്ങള്‍ കൂടി പൂര്‍ത്തിയായതോടെയാണ് വിക്രാന്ത് സേനയുടെ ഭാഗമാകാന്‍ സജ്ജമാകുന്നത്. 

1999ല്‍ വാജ്പേയ് സര്‍ക്കാരാണ് യുദ്ധക്കപ്പല്‍ നിര്‍മ്മാണത്തിന് തീരുമാനമെടുത്തത്.  2009 ല്‍ യുപിഎ സര്‍ക്കാരിന്‍റെ ഭരണകാലത്ത് എകെ ആന്‍റണി പ്രതിരോധമന്ത്രിയായിരിക്കെയാണ് നിര്‍മ്മാണം തുടങ്ങിയത്. പൂര്‍ണ്ണമായും ഇന്ത്യയിൽ നിര്‍മ്മിച്ച വിമാനവാഹിനി കപ്പല്‍ എന്നതാണ് വിക്രാന്തിൻ്റെ പ്രധാന പ്രത്യേകത. 

 ഭെല്‍ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളടക്കം അമ്പതിലധികം കമ്പനികളുടെ സഹകരണത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയായത് . കേന്ദ്ര സര്‍ക്കാരിന്‍റെ മേക്ക് ഇന്‍ഡ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയായിരുന്നു നിര്‍മ്മാണം. 75-ാം സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിക്രാന്ത് നാവികസേനയ്ക്കൊപ്പം ചേരുമ്പോൾ വിമാനവാഹിനി കപ്പലുകള്‍ നിര്‍മ്മിക്കാന്‍  ശേഷിയുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇന്ത്യയും  ഒപ്പം കൊച്ചി കപ്പല്‍ശാലയും ഇടം പിടിക്കും

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

​ഗ്രീമയ്ക്കും അമ്മയ്ക്കും സയനൈഡ് എങ്ങനെ കിട്ടി?ഒരു മാസം മുമ്പ് അച്ഛനും മരിച്ചു, കമലേശ്വരത്തെ ആത്മഹത്യയിൽ ഭർത്താവിനെതിരെ കേസെടുക്കും
സിപിഎം നേതാവ് മുസ്ലിം ലീഗിൽ ചേർന്നു; ഉപേക്ഷിച്ചത് 30 വർഷത്തെ സിപിഎം ബന്ധം, ഒരു വാഗ്ദാനവും ഇല്ലാതെയാണ് ലീഗിലേക്ക് വന്നതെന്ന് സുജ ചന്ദ്രബാബു