കെഎംഎസ്‌സിഎൽ ​ഗോഡൗണിലെ പരിശോധന; തിരുവനന്തപുരത്തും സുരക്ഷാവീഴ്ച്ച

Published : May 24, 2023, 02:22 PM ISTUpdated : May 24, 2023, 06:32 PM IST
കെഎംഎസ്‌സിഎൽ ​ഗോഡൗണിലെ പരിശോധന; തിരുവനന്തപുരത്തും സുരക്ഷാവീഴ്ച്ച

Synopsis

ഇവിടെ മരുന്ന് സംഭരണം സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയാണ് മരുന്ന് സംഭരണം നടക്കുന്നത്. എറണാംകുളത്തെ ​ഗോഡൗണിന് ഫയർഫോഴ്സ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. 

തിരുവനന്തപുരം: കെഎംഎസ്‌സിഎൽ ​ഗോഡൗണിലെ പരിശോധനയിൽ സുരക്ഷാവീഴ്ച്ച കണ്ടെത്തി. തിരുവനന്തപുരം ജനറൽ ആശുപത്രി ജം​ഗ്ഷനിലെ ​ഗോഡൗണിലാണ് പരിശോധന നടത്തിയത്. ഇവിടെ മരുന്ന് സംഭരണം സുരക്ഷാക്രമീകരണങ്ങൾ പാലിക്കാതെയാണ് നടക്കുന്നത്. എറണാംകുളത്തെ ​ഗോഡൗണിന് ഫയർഫോഴ്സ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. 

അതേസമയം, മെഡിക്കൽ സർവ്വീസസ് കോർപ്പറേഷന്‍റെ കൊല്ലത്തെ സംഭരണ കേന്ദ്രത്തിലെ തീ പിടുത്തതിന് കാരണം കോർപ്പറേഷന്‍റെ ഗുരുതര അനാസ്ഥയെന്ന് ഫയർഫോഴ്സ് മേധാവിയുടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. 2022ലെ ഫയർ ഓഡിറ്റിൽ നൽകിയ നിർദ്ദേശങ്ങളൊന്നും നടപ്പാക്കാത്തതാണ് കാരണമെന്നാണ് റിപ്പോർട്ട്. സമാനമായ വീഴ്ച തുമ്പയിലും ഉണ്ടായതെന്നാണ് ഫയർഫോഴ്‍സിന്‍റെയും ഒപ്പം പൊലീസിന്‍റെയും വിലയിരുത്തൽ.

റോഡിലെ വളവിൽ ഓയിൽ ചോർന്നു, വാഹനങ്ങൾ തെന്നിവീഴുന്നതായി വിളിയെത്തി, ഫയര്‍ഫോഴ്സ് എത്തി, ഒപ്പം കൂടി ഈ കുട്ടികളും!

ഒരാഴ്ചക്കിടെയുണ്ടായ രണ്ട് വൻ തീപിടുത്തങ്ങൾ. രണ്ടിലും മെഡിക്കൽ സർവ്വീസസ് കോർപ്പേറഷൻ പ്രതിക്കൂട്ടിലാണ്. കെഎംഎസ് സിഎലിൻ്റെ ഗുരുതര വീഴ്ച അക്കമിട്ട് നിരത്തിയാണ് ഫയർഫോഴ്സ് മേധാവി ബി സന്ധ്യയുടെ റിപ്പോർട്ട്. 2022ൽ സംഭരണകേന്ദ്രത്തിൽ ഫയർഫോഴ്സ് സുരക്ഷാ ഓഡിറ്റ് നടത്തിയിരുന്നു. വലിയ വീഴ്ചകൾ അന്ന് തന്നെ കണ്ടെത്തി മതിയായ സുരക്ഷ ഒരുക്കാൻ നിർദ്ദേശിച്ചിരുന്നു. ഒപ്പം നോട്ടീസും നൽകിയിരുന്നു. തീ പിടുത്തം ഉണ്ടായാൽ അണക്കാനുള്ള ഉപകരണങ്ങടക്കം കെഎംഎസ്‍സിഎൽ ഉറപ്പാക്കണമെന്നായിരുന്നു നിർദ്ദേശം. പക്ഷെ ഒന്നും നടപ്പാക്കിയില്ല. അതാണ് തീ പിടുത്തത്തിൻ്റെ കാരണമെന്നാണ് ഫയർഫോഴ്സ് മേധാവി സർക്കാറിന് നൽകിയ റിപ്പോർട്ട്. 

'മിന്നൽ'പ്രതിയാകുന്നു ,അഴിമതിയുടെ പുകചുരുളുകൾ നിറയുമ്പോൾ ഒറ്റപ്പെട്ട സംഭവങ്ങളുടെ കണക്ക് പുസ്തകം നിറയുകയാണ് '

 

 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സർക്കാരിനെതിരെ അതിരൂക്ഷ വിമർശനവുമായി ജോസഫ് പാംപ്ലാനി; കൃഷി നിർത്തി ജയിലിൽ പോകാൻ മനുഷ്യരെ പ്രലോഭിപ്പിക്കുന്നുവെന്ന് പരിഹാസം
കരിപ്പൂരിൽ പൊലീസിന്‍റെ വിചിത്ര നടപടി; ആരോപണ വിധേയനായ എസ്എച്ച്ഒയെ ഡിറ്റക്ടിങ് ഓഫീസറാക്കി