യുവതിയോട് മോശമായി പെരുമാറിയെന്ന് പരാതി; തിരുവനന്തപുരത്തെ സ്പാ കേന്ദ്രം അടച്ചുപൂട്ടി

Published : Feb 08, 2026, 06:49 PM ISTUpdated : Feb 08, 2026, 07:11 PM IST
spa raid

Synopsis

യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിക്ക് പിന്നാലെ തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിൽ പരിശോധന. സെക്രട്ടറിയേറ്റിന് മുന്നിലെ സ്പർശൻ വെൽനസ് സ്പാ അടച്ചുപൂട്ടി.

തിരുവനന്തപുരം: ജോലിക്കെത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരത്ത് സ്പാ കേന്ദ്രത്തിൽ പരിശോധന. 23കാരി മേയറെ നേരിട്ട് വിളിച്ചറിയിച്ച പരാതിയിലാണ് നടപടി. സെക്രട്ടറിയേറ്റിന് നേരെ എതിർവശത്ത് പ്രവർത്തിക്കുന്ന സ്പർശൻ വെൽനെസ് സ്പായിലാണ് നഗരസഭ ആരോഗ്യവിഭാഗം പരിശോധന നടത്തിയത്.

പരിശോധനയിൽ കേന്ദ്രത്തിലെ ഒരു വിഭാഗം കെട്ടിടം പ്രവർത്തിക്കുന്നത് ലൈസൻസ് ഇല്ലാതെയെന്ന് കണ്ടെത്തി. ഈ വിഭാഗം അന്വേഷണത്തിന്റെ ഭാഗമായി പൂട്ടി. ക്രോസ് മസാജിങ് നടക്കുന്നുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളും തുടർന്ന് അന്വേഷിക്കും എന്ന് നഗരസഭ ഉദ്യോഗസ്ഥർ അറിയിച്ചു. യുവതിയുടെ പരാതി പൊലീസിനെ അറിയിച്ചതായി മേയറും വ്യക്തമാക്കി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാതാപിതാക്കളുടെ ബുദ്ധിമുട്ട് മനസിലാക്കിയ കുട്ടികളുടെ മറുപടി അധ്യാപകൻ്റെ മനസുമാറ്റി; ശേഷം 15 വർഷമായി സ്വന്തം ചെലവിൽ ഉല്ലാസയാത്രകൾ
കേരളത്തിന്‍റെ ആദരവുമായി 'മുഹമ്മദ് ദീപക്കി'നെ കാണാനെത്തി ജോൺ ബ്രിട്ടാസ് എംപി; 'മുഹമ്മദ് ദീപക്' പോരാട്ടത്തിന്‍റെ പ്രത്യാശാനാളമെന്ന് പ്രതികരണം