
തിരുവനന്തപുരം : വടക്കഞ്ചേരിയിലെ ബസ് അപകടത്തിൻെറ പശ്ചാത്തലത്തിൽ സംസ്ഥാന വ്യാപകമായി ഇന്ന് മുതൽ വാഹന പരിശോധന ശക്തമാക്കാൻ ഗതാഗത കമ്മീഷണറുടെ നിർദ്ദേശം. നിയമ ലംഘനം നടത്തുന്ന ബസ്സുകള്‍ ഉള്‍പ്പെടെ എല്ലാ വാഹനങ്ങളും പരിശോധിക്കാൻ നിർദ്ദേശം നൽകി. അന്തർസംസ്ഥാന സർവ്വീസ് നടത്തുന്ന വാഹനങ്ങളും പരിശോധിക്കും. ജിപിഎസ് ഘടിപ്പിക്കാത്ത വാഹനങ്ങളെ പ്രത്യേകം കണ്ടെത്താനാണ് നിർദ്ദേശം. വടക്കഞ്ചേരി അപകടത്തിലെ ഹൈക്കോടതിയുടെ ഇടപടെലിൻറെ കൂടി അടിസ്ഥാനത്തിലാണ് നടപടി
ബസുകളില്‍ വ്യപക പരിശോധന; മോട്ടോർ വാഹന വകുപ്പ് അനുമതിയില്ല, അങ്കമാലിയിലും വിനോദയാത്ര മാറ്റി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam