ഇൻഷൂറൻസുള്ള നിര്‍മാണം തകര്‍ന്നു; നഷ്ടം ചോദിച്ചപ്പോൾ തരില്ലെന്ന് കമ്പനി, ചെലവടക്കം 23.31 ലക്ഷം നല്‍കാന്‍ വിധി

Published : Jun 16, 2025, 07:20 PM ISTUpdated : Jun 16, 2025, 07:22 PM IST
compensation

Synopsis

കാലതാമസം വരുത്തിയെന്നും മുൻകരുതൽ എടുത്തില്ലെന്നുമുള്ള കമ്പനിയുടെ വാദം കമ്മീഷൻ തള്ളി.

മലപ്പുറം: വാട്ടര്‍ ട്രീറ്റ്‌മെന്റ്റ് പ്ലാന്റ് തകര്‍ന്നതുമായി ബന്ധപ്പെട്ട് ബജാജ് അലൈന്‍സ് ഇന്‍ഷുറന്‍സ് കമ്പനി ക്ലെയിം നിഷേധിച്ചതിനെതിരെ നിര്‍മ്മാണ പ്രവൃത്തികള്‍ ഏറ്റെടുത്തു നടത്തിയ വ്യക്തി ഉപഭോക്തൃകമ്മീഷനില്‍ നല്‍കിയ പരാതിയില്‍ 23.31 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിയായി. മലപ്പുറം മേല്‍മുറി താമരശേരി സ്വദേശി അബ്ദുള്‍ സമദ് നല്‍കിയ പരാതിയിലാണ് കമ്മീഷന്റെ വിധി.

കാക്കനാട് സ്മാര്‍ട്ട് സിറ്റിയുടെ ഭാഗമായി കടമ്പ്രയാര്‍ തീരത്ത് നിര്‍മ്മിക്കുന്ന വാട്ടര്‍ ട്രീറ്റ്‌മെന്റ്റ് പ്ലാന്റിന്റെ നിര്‍മ്മാണ പ്രവൃത്തികള്‍ പരാതിക്കാരന്‍ ഇന്‍ഷൂര്‍ ചെയ്തിരുന്നു. 2019 ഒക്ടോബര്‍ മാസത്തെ വെള്ളപൊക്കത്തില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ തകര്‍ന്നു. ഇന്‍ഷുറന്‍സ് കമ്പനിയെ നഷ്ടപരിഹാരത്തിനായി സമീപിച്ചെങ്കിലും അനുവദിച്ചില്ല. അപകട വിവരം അറിയിക്കുന്നതില്‍ കാലതാമസമുണ്ടായി എന്നും കാലവര്‍ഷം നേരത്തേ ആരംഭിച്ചിട്ടും മതിയായ മുന്‍കരുതല്‍ എടുക്കാതെ വീഴ്ച വരുത്തി എന്നും ആരോപിച്ചാണ് കമ്പനി ഇന്‍ഷുറന്‍സ് നിഷേധിച്ചത്.

ഇതിനെതിരെയുള്ള പരാതിയിലാണ് കമ്മീഷന്റെ വിധി. അടിയന്തിര സ്വഭാവമുള്ളതും സമയബന്ധിതമായി നിര്‍മ്മാണ പ്രവൃത്തികള്‍ പൂര്‍ത്തിയാക്കേണ്ടിയിരുന്നതിനാലുമാണ് കാലതാമസമുണ്ടായതെന്നും ബോധപൂര്‍വം വീഴ്ച വരുത്തിയതല്ലെന്നുമുള്ള പരാതിക്കാരന്റെ വാദം കമ്മീഷന്‍ അംഗീകരിച്ചു. ഹൈദരാബാദില്‍ നിന്നും ഇന്‍ഷുറന്‍സ് സര്‍വ്വേയര്‍ സൗജയ് കുമാറിനെ കമ്മീഷന്‍ മുമ്പാകെ വരുത്തി വിസ്തരിച്ചെങ്കിലും പരാതിക്കാരന്റെ ഭാഗത്തുനിന്നും നിര്‍മ്മാണ പ്രവൃത്തിയില്‍ ആവശ്യമായ മുന്‍കരുതല്‍ സ്വീകരിച്ചില്ലെന്ന ആക്ഷേപം തെളിയിക്കാനായില്ല.

ഇതേ തുടര്‍ന്ന് ഇന്‍ഷുറന്‍സ് തുകയായ 23,31,446 രൂപയും നഷ്ടപരിഹാരമായി 2,00,000 രൂപയും കോടതി ചെലവായി 15,000 രൂപയും ഒരു മാസത്തിനകം നല്‍കുന്നതിന് കെ. മോഹന്‍ദാസ് പ്രസിഡന്റും പ്രീതി ശിവരാമന്‍, സി.വി. മുഹമ്മദ് ഇസ്മായില്‍ എന്നിവര്‍ അംഗങ്ങളുമായ കമ്മിഷന്‍ വിധിച്ചു. വീഴ്ച വരുത്തിയാല്‍ വിധിയായ തിയ്യതി മുതല്‍ ഒന്‍പത് ശതമാനം പലിശ നല്‍കണമെന്നും ഉത്തരവില്‍ പറഞ്ഞു.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം