വിദ്യാർത്ഥികളുടെ ഇന്റർനെറ്റ് പ്രശ്നം: പരിഹാരത്തിന് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

By Web TeamFirst Published Jun 6, 2021, 1:44 PM IST
Highlights

മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് യോഗം ചർച്ച ചെയ്യും. ഈ മാസം 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾ നേരിടുന്ന ഇന്റർനെറ്റ് പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മുഴുവൻ വിദ്യാർഥികൾക്കും ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കുന്നത് യോഗം ചർച്ച ചെയ്യും. ഈ മാസം 10ന് രാവിലെ 11.30 ന് വീഡിയോ കോൺഫറൻസ് വഴിയാണ് യോഗം.

ഡിജിറ്റൽ വിദ്യാഭ്യാസത്തിന്‍റെ പോരായ്മകൾ പരിഹരിക്കാൻ ഉന്നതതല യോഗം വിളിച്ച് മുഖ്യമന്ത്രി

ആദിവാസി ഊരുകൾ ഉൾപ്പെടെ പല പ്രദേശങ്ങളിലും ഇന്റർനെറ്റ് ലഭ്യത പ്രശ്നമാവുന്നത് കുട്ടികളുടെ ഓൺലൈൻ വിദ്യാഭ്യാസത്തെ ബാധിക്കുന്നതിനാലാണ് യോഗം. ഊരുകളിലെ അടക്കം നെറ്റ് ലഭ്യതാ പ്രശ്നം ഏഷ്യാനെറ് ന്യൂസ്‌ ഇ-ക്ലാസിൽ ഹാജരുണ്ടോ പരമ്പര ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ ഇടപെടൽ. 

click me!