
മാനന്തവാടി: വയനാട് മാനന്തവാടി കുഴിനിലം ചെക്ക് ഡാമിൽ ഇതര സംസ്ഥാന തൊഴിലാളി മുങ്ങി മരിച്ചു. ഇന്ന് വൈകിട്ടോടെ കുളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മാനന്തവാടി ഫയർഫോഴ്സ് സംഘം ചെക്ക് ഡാമിൽ നിന്നും മൃതദേഹം കണ്ടെടുത്തു. ഇയാളെ തിരിച്ചറിയുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായി അധികൃതർ അറിയിച്ചു. ഇതിനിടെ, പത്തനംതിട്ട അരയാഞ്ഞിലിമണ്ണിൽ പമ്പയാറ്റിൽ കുളിക്കാൻ ഇറങ്ങിയ ഒരാളെ കാണാതായി. എലിവാലിക്കര സ്വദേശി മണ്ണാലിൽ വീട്ടിൽ സുജിത്ത് (30)നെയാണ് കാണാതായത്. സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനെത്തിയതായിരുന്നു. നാല് സുഹൃത്തുക്കൾക്കൊപ്പമാണ് എത്തിയത്. നാട്ടുകാരുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.
വാഹനാപകടത്തിൽ അതിഥി തൊഴിലാളിക്ക് ദാരുണാന്ത്യം
പാലക്കാട് ആലത്തൂരിൽ സ്വകാര്യ ബസിലേക്ക് ബൈക്ക് ഇടിച്ചുകയറി അതിഥി തൊഴിലാളി മരിച്ചു. ബൈക്ക് യാത്രക്കാരനായ ഒഡിഷ സ്വദേശി ഉമേഷ് (32) മരിച്ചു. ഒപ്പമുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. ബൈക്ക് ഓടിച്ചയാൾ മദ്യലഹരിയിലായിരുന്നു. ബൈക്ക് മറ്റൊരു വാഹനത്തിലും ഇടിച്ചു.ഒപ്പമുള്ള ആളുടെ പരിക്ക് ഗുരുതരമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam