
തിരുവനന്തപുരം: സിഐടിയുവുമായി താൽക്കാലം സംയുക്ത സമരത്തിന് ഇല്ലെന്ന് കോൺഗ്രസ് തൊഴിലാളി സംഘടനയായ ഐഎൻടിയുസി. മെയ് 20ന് പ്രഖ്യാപിച്ച സംയുക്ത ദേശീയ പണിമുടക്കിന് ഇല്ല എന്നാണ് ഐഎൻടിയുസി തീരുമാനം. കെപിസിസിയുടെ നിർദ്ദേശപ്രകാരമാണ് ഐ എൻ ടി സിയുടെ പിന്മാറ്റം. സംയുക്ത സമരത്തിൽ നിന്ന് ഐൻടിയുസി പിന്മാറുകയാണെന്ന് അറിയിച്ച് ഐൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ ചന്ദ്ര ശേഖരൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി എളമരം കരീമിന് കത്തയച്ചു.
കേന്ദ്ര സർക്കാരിന്‍റെ തൊഴിലാളി വിരുദ്ധ നടപടികൾ വളരെ ഗുരുതരമാണ് എന്നതിൽ തർക്കമില്ല. കേരളത്തിൽ ആണെങ്കിൽ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്സിന്‍റേയും വികസനത്തിന്റേയും പേരിൽ അനവധി തൊഴിലാളി വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടെന്നും പല ക്ഷേമനിധികളുടേയും പ്രവർത്തനങ്ങൾ അവതാളത്തിൽ ആണെന്നും തൊഴിലാളികൾക്ക് പരക്കെ ആക്ഷേപമുണ്ട്. ഈ വിഷയങ്ങൾ സംയുക്ത സമിതി യോഗത്തിൽ ചർച്ച ചെയ്തിരുന്നു. എന്നാൽ നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്, തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്, നിയമസഭാ തെരഞ്ഞെടുപ്പ് എന്നിവ അടുത്തതിനാൽ ഇടതുപക്ഷ ട്രേഡ് യൂണിയനുമായി ചേർന്നുള്ള സമരപ്രക്ഷോഭങ്ങൾ തൽക്കാലം നിത്തി വയ്ക്കുകയാണെന്ന് ചന്ദ്രശേഖരൻ കത്തിൽ വ്യക്തമാക്കി.
യുഡിഎഫിൽ ഉൾപ്പെട്ടിട്ടുള്ള ട്രേഡ് യൂണിയനുകൾ പ്രത്യേകമായി പണിമുടക്കാനും മറ്റ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പും മറ്റ് രഷ്ട്രീയ വിഷയങ്ങളും ഉണ്ടാകുന്ന സാഹചര്യങ്ങളിൽ സംയുക്ത പ്രക്ഷോഭങ്ങൾ മാറ്റിവെച്ചിട്ടുണ്ടെന്നും ചന്ദ്രശേഖരൻ സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി കൺവീനർ എളമരം കരീമിന് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
Read More : വീടിനുള്ളിൽ ലൈറ്റ്, ദുർഗന്ധം, സംശയം തോന്നി നാട്ടുകാർ പൊലീസിനെ വിളിച്ചു; അഴുകിയ നിലയിൽ സ്ത്രീയുടെ മൃതദേഹം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam