
കൊല്ലം: സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച ഐഎൻടിയുസി നേതാവിനെ പൊതുവേദിയിൽ നിന്ന് ഇറക്കിവിട്ടു. ഇന്നലെ പത്തനാപുരത്തെ ഹൈടെക് നഴ്സറി ഉദ്ഘാടന വേദിയിൽ നിന്നാണ് ഐഎൻടിയുസി നേതാവ് സുധീർ മലയിലിനെ എൽഡിഎഫ് നേതാക്കളും ഫാമിംഗ് കോർപ്പറേഷൻ അധികൃതരും ചേർന്ന് ഇറക്കിവിട്ടത്.
സ്ഥാപനത്തിലെ പിൻവാതിൽ നിയമനങ്ങളെ പറ്റിയും പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളെ പറ്റിയും വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് സുധീർ പ്രസംഗിച്ചു കൊണ്ടിരുന്ന മൈക്ക് ഓഫ് ചെയ്ത ശേഷം ഇറക്കിവിട്ടത്. സിപിഎം നേതാവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ തുളസീധരൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു നടപടി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam