ഡിസിസി പുന:സംഘടന; ​ഗ്രൂപ്പുകളെ തള്ളി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ; അച്ചടക്ക നടപടി ഉചിതമായെന്നും ചന്ദ്രശേഖരൻ

By Web TeamFirst Published Aug 29, 2021, 12:55 PM IST
Highlights

പരസ്യ പ്രതികരണത്തിനെതിരെ പാർട്ടി സ്വീകരിച്ച സസ്പെൻഷൻ നടപടികളയേും ആർ ചന്ദ്രശേഖരൻ അനുകൂലിച്ചു. ശക്തമായ നടപടിയെടുത്തത് ഉചിതമായെന്നും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു

കൊല്ലം: കോൺ​ഗ്രസിലെ ഗ്രൂപ്പുകളെ തള്ളി ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ രം​ഗത്തെത്തി. ഹൈക്കമാൻഡ് തീരുമാനത്തിനെതിരെ വർത്തമാനം പറയുന്നത് ശരിയല്ല. നവോത്ഥാന ഡിസിസി പ്രസിഡൻ്റുമാർ എന്നതിനെക്കുറിച്ച് മാത്രം ചർച്ച ചെയ്തിട്ട് കാര്യമില്ല.ഒന്നര മാസത്തെ കൂടിയാലോചനകൾക്ക് ശേഷമാണ് ഡി സി സി അധ്യക്ഷന്മാരെ തീരുമാനിച്ചതെന്നും ചന്ദ്രശേഖരൻ പറഞ്ഞു. കോൺഗ്രസിൻ്റെ വിവിധതലങ്ങളിൽ ദളിത്, വനിതാ പ്രാതിനിധ്യങ്ങളുണ്ടെന്നും ചന്ദ്രശേഖരൻ പറഞ്ഞു

പരസ്യ പ്രതികരണത്തിനെതിരെ പാർട്ടി സ്വീകരിച്ച സസ്പെൻഷൻ നടപടികളയേും ആർ ചന്ദ്രശേഖരൻ അനുകൂലിച്ചു. ശക്തമായ നടപടിയെടുത്തത് ഉചിതമായെന്നും ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ പ്രതികരിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!