
കരുവന്നൂർ: മരിച്ചുകഴിഞ്ഞാല്‍ പതാക പുതപ്പിക്കാന്‍ പാര്‍ട്ടിക്കാര്‍ വീട്ടിലേക്ക് വരരുതെന്ന് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിക്ക് കത്തെഴുതി ചികിത്സാ സഹായം നിഷേധിക്കപ്പെട്ട നിക്ഷേപകന്‍. 82 ലക്ഷം രൂപ ബാങ്കില്‍ നിക്ഷേപമുള്ള മാപ്രാണം സ്വദേശി ജോഷി ആന്‍റണിയെന്ന പാര്‍ട്ടി അനുഭാവിയാണ് ആശുപത്രിക്കിടക്കയില്‍ ബാങ്ക് അധികൃതര്‍ക്ക് വാട്സാപ്പ് സന്ദേശമയച്ചത്. പക്ഷാഘാതം വന്ന് ഒരുവശം തളര്‍ന്ന ജോഷിക്ക് ട്യൂമറിന്‍റെ തുടര്‍ ചികിത്സയുമുണ്ട്
ചെറുപ്പം തൊട്ടിന്നേവരെ ഇടതുപക്ഷത്തിനൊപ്പമായിയുന്നു ജോഷി ആന്‍റണി. ജീവിതത്തിലെ പ്രതിസന്ധികളോട് പടവെട്ടി സ്വന്തം പേരിലും ബന്ധുക്കളുടെ പേരിലും കരുവന്നൂര്‍ ബാങ്കിലിട്ട 82 ലക്ഷം രൂപ ചികിത്സയ്ക്ക് ഉതകാതെ വന്നപ്പോഴാണ് ആശുപത്രിക്കിടക്കയില്‍ നിന്ന് ഇങ്ങനെ ഒരു വാട്സാപ്പ് സന്ദേശമയച്ചത്. പക്ഷാഘാതം വന്ന് തളര്‍ന്നുപോയ ശരീരം ഫിസിയോ തെറാപ്പിയിലൂടെ പഴയ പടിയിലാവുന്നതേയുള്ളൂ. കഴുത്തില്‍ ട്യൂമര്‍ വളരുന്നുമുണ്ട്. ചെവിക്കും ശസ്ത്രക്രിയ വേണ്ടിവന്നു. മുപ്പതു ലക്ഷത്തിലധികം ചികിത്സയ്ക്ക് വേണമെന്നിരിക്കേ ബാങ്ക് അനുവദിച്ചത് രണ്ടു ലക്ഷം രൂപ മാത്രമാണ്.
ജോഷിയുടെ സന്ദേശം ലഭിച്ചതിന് പിന്നാലെ പത്തു ലക്ഷം നല്‍കാമെന്ന വാഗ്ദാനവുമായി ബാങ്ക് അഡ്മിനിസ്ട്രേറ്റര്‍ വന്നു കണ്ടു. ചികിത്സയ്ക്ക് അത് തികയില്ലെന്ന് ജോഷി പറയുന്നു. തനിക്ക് എടുക്കാവുന്ന നിക്ഷേപമായ 38 ലക്ഷം രൂപ തിരികെ ലഭിച്ചാല്‍ കാര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാം. ജീവിത പ്രതിസന്ധിയ്ക്കിടയിലും അഞ്ചു നിര്‍ധനര്‍ക്ക് വീട് വച്ച് നല്‍കിയിട്ടുണ്ട് ജോഷി. ചികിത്സ കഴിഞ്ഞ് ബാക്കിവരുന്ന പണം അവരെ സഹായിക്കാമെന്നും ജോഷിയുടെ നല്ല മനസ്സ് പറഞ്ഞു വയ്ക്കുന്നു.
Read Also: കോഴിക്കോട് കോർപറേഷനിൽ നടക്കുന്നത് വൻ സാമ്പത്തിക തിരിമറി; ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ്
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam