10 ലക്ഷം ചോദിച്ച് ഡിജിഎം ഭീഷണിപ്പെടുത്തി,1200 ഉപഭോക്താക്കളെ മറ്റു ഏജൻസിയിലേക്ക് മാറ്റിയെന്ന് പരാതിക്കാരൻ

Published : Mar 16, 2025, 08:22 AM ISTUpdated : Mar 16, 2025, 08:25 AM IST
10 ലക്ഷം ചോദിച്ച് ഡിജിഎം ഭീഷണിപ്പെടുത്തി,1200 ഉപഭോക്താക്കളെ മറ്റു ഏജൻസിയിലേക്ക് മാറ്റിയെന്ന് പരാതിക്കാരൻ

Synopsis

കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെതിരെ കൂടുതൽ ആരോപണം. മുമ്പും കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പതിനായിരം രൂപ വീതം കൊടുക്കാറുണ്ടായിരുന്നുവെന്നും ഭയപ്പെട്ടിട്ടാണ് അന്ന് പരാതി കൊടുക്കാഞ്ഞതെന്നും ഗ്യാസ് ഏജന്‍സി ഉടമ എസ് മനോജ് പറ‍ഞ്ഞു.  

കൊച്ചി: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഐഒസി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ അലക്സ് മാത്യുവിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി പരാതിക്കാരനായ ഗ്യാസ് ഏജന്‍സി ഉടമ എസ് മനോജ്. അലക്‌സ് മാത്യു മുൻപും കൈക്കൂലി ആവശ്യപ്പെട്ടിട്ടുണ്ടെന്നും പതിനായിരം രൂപ വീതം കൊടുക്കാറുണ്ടായിരുന്നുവെന്നും ഭയപ്പെട്ടിട്ടാണ് അന്ന് പരാതി കൊടുക്കാഞ്ഞതെന്നും എസ് മനോജ് നമസ്തേ കേരളത്തിൽ പറഞ്ഞു. നിവർത്തിയില്ലാതെയാണ് ഇപ്പോൾ പരാതി കൊടുത്തതെന്ന് എസ് മനോജ് പറഞ്ഞു.

ഉപഭോക്താക്കളെ മറ്റു ഏജന്‍സികളിലേക്ക് മാറ്റുമെന്ന് പറഞ്ഞ് ഡിജിഎം അലക്സ് മാത്യു ഭീഷണിപ്പെടുത്തിയെന്നും പത്തു ലക്ഷം രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടതെന്നും നൽകാൻ വൈകിയപ്പോള്‍ 1200 ഉപഭോക്താക്കളെ മറ്റു ഏജന്‍സിയിലേക്ക് മാറ്റിയെന്നും മനോജ് പറഞ്ഞു. മറ്റു വഴികളില്ലാതെയായതോടെയാണ് പണത്തിനായി വീട്ടിലേക്ക് വന്നപ്പോൾ വിജിലസിനെ അറിയിച്ച് കുടുക്കിയതെന്നും നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും മനോജ് പറഞ്ഞു. 

വര്‍ഷങ്ങള്‍ക്ക് മുമ്പ് പ്ലാന്‍റിൽ നിന്ന് സിലിണ്ടര്‍ ലോഡ് കിട്ടാൻ താമസിക്കുമ്പോഴും അലക്സ് മാത്യുവിനെ വിളിക്കുമ്പോള്‍ ഇടയ്ക്ക് വന്ന് കാണണമെന്ന് പറയുമായിരുന്നു. അങ്ങനെ പലപ്പോഴായി പതിനായിരവും അയ്യായിരവുമൊക്കെ വാങ്ങിയിരുന്നു. പിന്നീട് അലക്സ് മാത്യു കോഴിക്കോടേക്ക് ട്രാന്‍സ്ഫറായി. ഇതിനുശേഷം വീണ്ടും കൊച്ചിയിൽ തിരിച്ചെത്തിയപ്പോള്‍ വീണ്ടും കൈക്കൂലി ആവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തി. മറ്റു വഴികളില്ലാത്തതിനാലാണ് നേരത്തെ പണം കൊടുക്കേണ്ടിവന്നത്. ഉദ്യോഗസ്ഥനെ കുടുക്കിയാൽ ഏജന്‍റിനോട് എങ്ങനെ കമ്പനി പെരുമാറുമെന്ന ഭയമുണ്ടായിരുന്നു.

അലക്സ് മാത്യുവിനെ തൃപ്തിപ്പെടുത്തി മുന്നോട്ടുപോകാൻ കഴിയാത്ത സാഹചര്യത്തിലാണ് പരാതി നൽകിയത്. വലിയ ലാഭമൊന്നും ഇപ്പോള്‍ ഗ്യാസ് ഏജന്‍സിയിൽ നിന്ന് ലഭിക്കുന്നില്ല. നിലവിലുള്ള ഉപഭോക്താക്കളെ നിലനിര്‍ത്തണമെങ്കിൽ പത്ത് ലക്ഷം കൈക്കൂലിയായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. അത് നൽകാൻ വൈകിയപ്പോഴാണ് 1200 ഉപഭോക്താക്കളെ മറ്റ് ഏജന്‍സികളിലേക്ക് മാറ്റിയത്.  പുതിയ ഏജന്‍സി ആരംഭിക്കാതെയാണ് കൈക്കൂലി നൽകാത്തതിന്‍റെ പേരിൽ ഉപഭോക്താവിനെ മാറ്റിയത്. മുമ്പും അലക്സ് മാത്യുവിനെതിരെ പലരും കൈക്കൂലി ആരോപണം ഉന്നയിച്ചിട്ടുണ്ടെന്നും മനോജ് പറഞ്ഞു.

അതേസമയം, കൈക്കൂലിക്കേസില്‍ അറസ്റ്റിലായ ഐഒസി ഡിജിഎം അലക്സ് മാത്യുവിനെ ഇന്ന് വിജിലന്‍സ് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രിയാണ് ഗ്യാസ് ഏജന്‍സി ഉടമയെ ഭീഷണിപ്പെടുത്തി രണ്ടുലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ അലക്സ് മാത്യു പിടിയിലായത്. അലക്സിന്‍റെ കൊച്ചി ചെലവന്നൂരിലെ വീട്ടില്‍ ഇന്നലെ നടത്തിയ പരിശോധനയില്‍ സംശായാസ്പദമായ രേഖകള്‍ വിജിലന്‍സ് സംഘത്തിന് കിട്ടിയിരുന്നു. ഐഒസിയുടെ പനമ്പള്ളി നഗറിലെ ഓഫീസിലും പരിശോധന നടത്തി. അഴിമതിക്കാരായ ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കിയതില്‍ അലക്സ് മാത്യുവും ഉണ്ടായിരുന്നതായി വിജിലന്‍സ് എസ്പി പറഞ്ഞു. ഇദ്ദേഹത്തിന്‍റെ സ്വത്ത് വിവരങ്ങളടക്കം വിശദമായി പരിശോധിച്ച് വരികയാണ്.

ചോദിച്ചത് 10 ലക്ഷം കൈക്കൂലി, ഇതിൽ 2 ലക്ഷം രൂപ കൈപ്പറ്റാൻ ഏജൻ്റിൻ്റെ വീട്ടിലെത്തി; ഐഒസി ഡിജിഎം വിജിലൻസ് പിടിയിൽ

വീശിയടിച്ച് കൊടുങ്കാറ്റ്, അമേരിക്കയിൽ 27 പേർ മരിച്ചു; രൂപപ്പെട്ടത് 26 ചുഴലിക്കാറ്റുകൾ, കനത്ത നാശനഷ്ടം

PREV
click me!

Recommended Stories

Malayalam News Live:വടക്കൻ മേഖലയിലെ ഏഴു ജില്ലകളിൽ ഇന്ന് കൊട്ടിക്കാലാശം
Local Body Elections LIVE : തദ്ദേശ തെരഞ്ഞെടുപ്പ്; ഏഴു ജില്ലകള്‍ ഇന്ന് പോളിംഗ് ബൂത്തിലേക്ക്