'ഭീരുക്കളാവാത്തതിനും, ചെറുത്തുനിൽക്കാൻ ധൈര്യപ്പെട്ടതിനും ഇറാൻ കുറ്റപ്പെടുത്തപ്പെടുന്നു', കുറിപ്പുമായി മുനവ്വറലി തങ്ങൾ

Published : Jun 15, 2025, 08:44 AM IST
Munavvar Ali Shihab Thangal

Synopsis

ഇസ്രായേൽ-ഇറാൻ സംഘർഷത്തിനിടെ ഗാസയിലെ ദുരവസ്ഥയും ഇറാനെ പിന്തുണച്ചും മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ്. 

മലപ്പുറം: ഇസ്രായേൽ ഇറാൻ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ ഇറാനെ പിന്തുണച്ചും ഗാസയിലെ ദുരവസ്ഥയും പറഞ്ഞ് മുനവ്വറലി തങ്ങളുടെ ഫേസ്ബുക്ക് കുറിപ്പ്. ഇസ്രായേലിന്റെ ബൂട്ടുകൾക്കിടയിൽ നീതി കാട്ടുനീതിയാകുന്നുവെന്നും ഗാസ തടങ്കൽ പാളയമായിരിക്കുന്നുവെന്നും അദ്ദേഹം കുറിക്കുന്നു.

ഞെരുക്കുമ്പോഴും പോർ മുഖത്ത് ഭീരുക്കളാവാത്തതിനും, ചെറുത്തുനിൽക്കാൻ ധൈര്യപ്പെട്ടതിനും ഇറാൻ കുറ്റപ്പെടുത്തപ്പെടുന്നു. ലോകം ഉണരുമോ അതോ, നിരപരാധികളുടെ രക്തത്തിൽ പങ്കാളിയാകുമോ എന്ന ചോദ്യമുയര്‍ത്തിയാണ് അദ്ദേഹത്തിന്റെ കുറിപ്പ് അവസാനിക്കുന്നത്.

കുറിപ്പിങ്ങനെ..

ഇസ്രായേലിന്റെ ബൂട്ടുകൾക്കടിയിൽ നീതി കാട്ടുനീതിയാവുന്നു.അധിനിവേശം ഭയത്തിന്റെ ഭാഷയിൽ പൊതിഞ്ഞിരിക്കുന്നു.

ഗാസ തടങ്കൽ പാളയമായിരിക്കുന്നു.ഒരു സ്വപ്ന ദൈർഘ്യം പോലുമനുവദിക്കാതെ ഫലസ്തീനിൻ്റെ കുഞ്ഞുങ്ങളെ ഫൈറ്റർ ജെറ്റുകളും ഫൈറ്റിംഗ് ഫാൽക്കൺസും ഹെറൺ ഡ്രോണുകളും ക്രൂരമായി വംശഹത്യ ചെയ്യുന്നു.

മിസൈലുകൾ പറക്കുന്നത് ഒരിക്കലും സമാധാനത്തിലേക്കല്ല.

കവർന്നെടുത്ത ഭൂമിക്കു മുകളിലെ മയ്യിത്തുകൾ കണ്ട് ആകാശം പോലും മിഴി വാർക്കുന്നു.വംശ/വർണ്ണവിവേചനത്തിന്റെ കാട്ടുനീതിയിൽ മനുഷ്യവകാശങ്ങൾ ചാരമാവുന്നു.

സയണിസം സത്യത്തെ ആക്രമിക്കുന്നു.ഓരോ ബോംബും നിശബ്ദമാക്കിയ ഒരു പ്രാർത്ഥനയെ മറയ്ക്കുന്നു.

ഇറാൻ കുറ്റപ്പെടുത്തപ്പെടുന്നു.ചെറുത്ത് നിൽക്കാൻ ധൈര്യപ്പെട്ടതിന്.ഞെക്കി ഞെരുക്കുമ്പോഴും പോർ മുഖത്ത് ഭീരുക്കളാവാത്തതിന്.

ലോകം ഉണരുമോ, അതോ നിശബ്ദത കൊണ്ട് ഈ നിരപരാധികളുടെ രക്തത്തിലെ പങ്കാളിയാവുമോ..

സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ.

PREV
PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
Read more Articles on
click me!

Recommended Stories

കൊച്ചി 'വോട്ട് ചോരി'യിൽ ജില്ലാ കളക്ടറുടെ നടപടി; വ്യാജ വോട്ട് ചേർത്തവർക്കെതിരെ ക്രിമിനിൽ കേസെടുക്കാൻ സിറ്റി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം
റോഡ് മുറിച്ച് കടക്കുന്നതിനിടെ നിയന്ത്രണംവിട്ട കാർ ലോട്ടറി വിൽപ്പനക്കാരനെ ഇടിച്ചുതെറിപ്പിച്ചു; ദാരുണാന്ത്യം