ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും കുടുംബത്തിന്‍റെയും മരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

Published : Feb 22, 2025, 04:51 PM ISTUpdated : Feb 22, 2025, 10:09 PM IST
ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും കുടുംബത്തിന്‍റെയും മരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

Synopsis

കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും അമ്മയുടെയും സഹോദരിയുടെയും പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്

കൊച്ചി:എറണാകുളം കാക്കനാട് ഐആർഎസ് ഉദ്യോ​ഗസ്ഥന്‍റെയും അമ്മയുടെയും സ​ഹോദരിയുടെയും തൂങ്ങിമരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. അമ്മ ശകുന്തള അ​ഗർവാൾ മരിച്ച് നാലുമണിക്കൂറിന് ശേഷമാണ് മകൻ മനീഷും  മകൾ ശാലിനിയും മരിച്ചത്.  മൂവരും ജീവനൊടുക്കാനുള്ള കാരണം തേടി ഝാർഖണ്ഡിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചെന്ന് പൊലീസ് അറിയിച്ചു.

കാക്കനാടിനെ ഞെട്ടിച്ച മൂന്ന് മരണങ്ങളുടെ ചുരുളാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലൂടെ അഴിഞ്ഞത്. അമ്മയും മകനും മകളും തൂങ്ങി മരിച്ചത് തന്നെയാണെന്നാണ് പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. അമ്മ ശകന്തുള ദേവിയാണ് ആദ്യം ജീവനൊടുക്കിയതെന്നാണ് പോസ്റ്റംമോർട്ടം റിപ്പോർട്ട്. കഴുത്തിൽ കുരുക്കിട്ടായിരുന്നു മരണം. അമ്മയ്ക്ക് പിന്നാലെ മകളും മകനും ജീവനൊടുക്കി. അമ്മയുടെ മൃത​ദേഹം പുതപ്പുകൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിലായിരുന്നതിനാലാണ് വലിയ സംശയങ്ങൾ ഉയർന്നത്.

തൂങ്ങി മരിച്ച ശേഷം അമ്മയെ കിടക്കയിൽ കിടത്തിയതാകാമെന്നാണ് പൊലീസ് നി​ഗമനം.  മനീഷും ശാലിനിയും ശകുന്തളയും മരിച്ചത് എങ്ങനെയെന്ന് അറിഞ്ഞെങ്കിലും മരണകാരണം ഇപ്പോഴും അവ്യക്തമാണ്. ഝാർഖണ്ഡ് പബ്ലിക്ക് സർവീസ് കമ്മീഷൻ പരീക്ഷയിൽ ക്രമക്കേട് ആരോപിച്ച് മകൾക്കെതിരെ നടക്കുന്ന സിബിഐ അന്വേഷണത്തിൽ അറസ്റ്റ് ഭയന്ന് കൂട്ടത്തോടെ ജീവനൊടുക്കിയതെന്നാണ് അനുമാനം. ഇതുമായി ബന്ധപ്പെട്ട് ഝാർഖണ്ഡിൽ നിന്നും വിവരം ശേഖരിക്കുകയാണ് കൊച്ചി പൊലീസ്. പോസ്റ്റ് മോർ‌ട്ടത്തിനുശേഷം മൂവരുടെയും സംസ്കാരം കാക്കനാട് അത്താണിയിലെ പൊതുസ്മശാനത്തിൽ നടന്നു. കസ്റ്റംസ് പ്രിവന്‍റീവ് കമ്മീഷണറും ജിഎസ്ടി കമ്മീഷണറുമടക്കം ഉന്നത ഉദ്യോ​ഗസ്ഥർ സംസ്കാര ചടങ്ങിൽ പങ്കെടുത്തു.

ഗവർണർമാർക്കെതിരെ മുഖ്യമന്ത്രി; 'രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി ഗവർണർമാര്‍ രാഷ്ട്രീയം കളിക്കുന്നു'

 

PREV
Read more Articles on
click me!

Recommended Stories

തീപാറും പോരാട്ടം! നിശബ്ദ പ്രചാരണവും താണ്ടി തലസ്ഥാനമടക്കം 7 ജില്ലകൾ ഇന്ന് പോളിങ് ബൂത്തിൽ, രാഷ്‌ട്രീയാവേശം അലതല്ലി വടക്ക് കൊട്ടിക്കലാശം
കാസര്‍കോട് മുതൽ തൃശൂര്‍ വരെ വ്യാഴാഴ്ച സമ്പൂർണ അവധി, 7 ജില്ലകളിൽ ഇന്ന് അവധി, തദ്ദേശപ്പോര് ആദ്യഘട്ടം പോളിങ് ബൂത്തിലേക്ക്, എല്ലാം അറിയാം