ബാറ് തുറക്കുന്നതും വിനോദസഞ്ചാരവുമായി ബന്ധമുണ്ടോ? മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മറുപടി

By Web TeamFirst Published Feb 4, 2020, 9:43 AM IST
Highlights

കൂടുതൽ ത്രീസ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ തുറന്ന 2019 ൽ ഒൻപതു മാസം കൊണ്ടു  8,19,975 വിനോദ സഞ്ചാരികൾ സംസ്ഥാനത്തെത്തി.2018 ൽ ഇത് 10, 96,407 വിനോദ സഞ്ചാരികളായിരുന്നു എന്ന്  മന്ത്രി കടകംപള്ളി സുരേന്ദ്രൻ. . 

തിരുവനന്തപുരം: ബാറുകൾ തുറക്കുന്നത് സംസ്ഥാനത്തെ വിനോദ സ‍ഞ്ചാര മേഖലക്ക് ഉണ്ടാക്കുന്ന ഗുണമെന്തെന്ന ചോദ്യത്തിന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ മറുപടി. കൂടുതൽ ത്രീസ്റ്റാർ, ഫോർ സ്റ്റാർ ഹോട്ടലുകൾ തുറന്ന 2019 ൽ ഒമ്പത് മാസം കൊണ്ടു  8,19,975 വിനോദ സഞ്ചാരികൾ സംസ്ഥാനത്തെത്തിയെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വിശദീകരിച്ചു. 2018 ൽ ഇത് 10, 96,407 വിനോദ സഞ്ചാരികളായിരുന്നു എന്നും  മന്ത്രി പറഞ്ഞു. 

കൂടുതൽ  ബാർ തുറക്കുന്നത് വിനോദ സഞ്ചാരത്തിനെ ശക്തിപ്പെടുത്താനെന്ന സർക്കാർ വാദത്തിന് കണക്കുണ്ടോയെന്ന് കോണ്‍ഗ്രസ് എംഎല്‍എ അനിൽ അക്കരയാണ് നിയമസഭയിൽ ചോദ്യമുന്നയിച്ചത്. ബാർ തുറക്കുന്നതും വിനോദ സഞ്ചാരവും തമ്മിൽ ബന്ധമില്ലെന്ന് മന്ത്രി നിയമസഭയിൽ അനില്‍ അക്കരയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കി.

തുടര്‍ന്ന് വായിക്കാം: ഒന്നാം തിയതിയിലെ ഡ്രൈഡേയ്ക്ക് പിണറായി സര്‍ക്കാര്‍ ചരമക്കുറിപ്പെഴുതുമോ?...

 

click me!