V Muraleedharan|കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറനീക്കി പുറത്തുവരുന്നുവെന്ന് വി മുരളീധരൻ

Web Desk   | Asianet News
Published : Nov 19, 2021, 09:13 AM IST
V Muraleedharan|കേരളത്തിൽ ഇസ്ലാമിക ഭീകരവാദം മറനീക്കി പുറത്തുവരുന്നുവെന്ന് വി മുരളീധരൻ

Synopsis

സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദികൾക്കു അഴിഞ്ഞാടാൻ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം

തൃശൂർ: കേരളത്തിൽ ഇസ്ലാമിക ഭീകരവാദം (islamic terrorism)മറ നീക്കി പുറത്തു വരുന്നുവെന്ന് കേന്ദ്ര മന്ത്രി വി മുരളീധരൻ(v muraleedharan). ബിജെപി പ്രവർത്തകർ മാത്രമല്ല മറ്റു പാർട്ടി പ്രവർത്തികളും ഭീകര വാദത്തിനു ഇരയാവുന്നു. പോലീസ് അക്രമികളെ കയർ ഊരി വിടുന്നു. സംസ്ഥാന സർക്കാർ ഇസ്ലാമിക ഭീകരവാദികൾക്കു അഴിഞ്ഞാടാൻ സാഹചര്യം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണം.ഇതെല്ലാം കേവലം ഒറ്റപ്പെട്ട സംഭവം ആയി കാണുന്ന രീതി മാറണം. കേസുകൾ സംസ്ഥാന സർക്കാർ ഗൗരവത്തോടെ അന്വേഷിക്കണമെന്നും വി മുരളീധരൻ പറഞ്ഞു. പാലക്കാട് കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ വീട് വി മുരളീധരൻ സന്ദർശിച്ചു. 

ഇതിനിടെ സഞ്ജിത്തിന്റെ കൊലപാതകം അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. പാലക്കാട് എസ്പി ആര്‍. വിശ്വനാഥിന്‍റെ മേല്‍നോട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം. പാലക്കാട്, ആലത്തൂര്‍ ഡിവൈഎസ്പിമാര്‍ അന്വേഷണ സംഘത്തിന്‍റെ ഭാഗമാണ്. പാലക്കാട്, കസബ, മീനാക്ഷിപുരം, നെന്മാറ, കൊഴിഞ്ഞാന്പാറ, ചെര്‍പ്പുളശേരി സിഐമാരും സംഘത്തിലുണ്ട്. 

പ്രതികള്‍ സഞ്ചരിച്ച മാരുതി 800 വാഹനത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടു. പഴയ വാഹനമാണ്. അതിന്‍റെ ചില്ലുകളില്‍ കൂളിങ് ഗ്ലാസ് ഒട്ടിച്ചിട്ടുണ്ട്. കാറിനെക്കുറിച്ച് വിവരം ലഭിക്കുന്നവര്‍ 9497990095, 9497987146 എന്നീ നന്പരുകളില്‍ ബന്ധപ്പെടണമെന്നും പൊലീസ് അഭ്യര്‍ഥിക്കുന്നു

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം
തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി; ഭരണ വിരുദ്ധ വികാരം ഇല്ലെന്ന് വിലയിരുത്തി സിപിഎം, 'രാഷ്ട്രീയ വോട്ടുകൾ ഇടതുമുന്നണിക്ക് അനുകൂലം'