ഐഎസ്ആർഒ ചാരക്കേസ്; സുപ്രീംകോടതി നിയോഗിച്ച സമിതി റിപ്പോർട്ട് നൽകി

By Web TeamFirst Published Apr 3, 2021, 8:28 PM IST
Highlights

മുദ്രവെച്ച കവറിലാണ് സുപ്രീംകോടതിക്ക് റിപ്പോർട് കൈമാറിയത്. നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്.

ദില്ലി: ഐഎസ്ആർഒ ചാരക്കേസ് സംബന്ധിച്ച ഗൂഡാലോചയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച റിട്ട ജസ്റ്റിസ് ഡി കെ ജയിൻ സമിതി റിപ്പോർട്ട് സമര്‍പ്പിച്ചു. നമ്പി നാരായണനെതിരെയുള്ള ഗൂഡാലോചന അന്വേഷിച്ചാണ് സമിതി റിപ്പോർട്ട് നൽകിയത്. മുദ്രവെച്ച കവറിലാണ് സുപ്രീംകോടതിക്ക് റിപ്പോർട്ട് കൈമാറിയത്. 

ചാരക്കേസിൽ നമ്പി നാരായണനെ കുടുക്കാൻ ഗൂഡാലോചന നടത്തിയോ എന്ന് പരിശോധിക്കാൻ മൂന്നംഗ സമിതിയെയാണ് സുപ്രീംകോടതി നിയോഗിച്ചത്. ചാരക്കേസിന് പിന്നിലെ 2018ലാണ് സുപ്രീം കാടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീംകോടതി നിരീക്ഷണം .

click me!