ബഫർ സോണിലെ പരാതികൾ ബാക്കി: കാൽലക്ഷം പരാതികളിൽ തീർപ്പായത് 18 എണ്ണം മാത്രം

Published : Jan 04, 2023, 07:38 AM IST
ബഫർ സോണിലെ പരാതികൾ ബാക്കി: കാൽലക്ഷം പരാതികളിൽ തീർപ്പായത് 18 എണ്ണം മാത്രം

Synopsis

സുപ്രീം കോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുമ്പ് പരാതികൾ പരിഹരിച്ച് റിപ്പോർട്ട് നൽകുമെന്ന ഉറപ്പ് സർക്കാർ പാലിക്കാനുള്ള സാധ്യത കുറവാണ്.

തിരുവനന്തപുരം: ബഫർസോൺ മേഖലയിലെ പരാതികൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാറിന് കടുത്ത അലംഭാവം. ഇതുവരെ ലഭിച്ച 26,030 പരാതികളിൽ തീർപ്പാക്കിയത് 18 പരാതികൾ മാത്രമാണ്. പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ച തീരാനിരിക്കെയാണ് ഗുരുതരമായ മെല്ലപ്പോക്കാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. സുപ്രീം കോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുമ്പ് പരാതികൾ പരിഹരിച്ച് റിപ്പോർട്ട് നൽകുമെന്ന ഉറപ്പ് സർക്കാർ പാലിക്കാനുള്ള സാധ്യത കുറവാണ്.

ബഫർസോണിൽ ഒന്നിലേറെ ഭൂപടങ്ങൾ, ഉപഗ്രഹ സർവ്വെ റിപ്പോർട്ട് പാളിയ്പോൾ സീറോ ബഫർ റിപ്പോർട്ടിനാകും ഊന്നലെന്ന പ്രഖ്യാപനം, പഞ്ചായത്തുകളിൽ ഹെല്പ് ഡെസ്കുകൾ, പരാതി കൾ അതിവേഗം തീർക്കും. ബഫറിൽ പ്രതിഷേധം കത്തിപ്പടരുുമ്പോൾ സർക്കാറിനറെ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ താഴെത്തട്ടില പരാതികളിലെ തീർപ്പ് മാത്രം നോക്കിയാൽ മതി ആത്മാർത്ഥ എത്രത്തോളമുണ്ടന്ന്. ഉപഗ്രഹസർവ്വെ റിപ്പോർട്ടിലും സീറോ ബഫർ റിപ്പോർട്ടിലെ ഭൂപടത്തിലും സർവ്വെ നമ്പറുള്ള ഭൂപടത്തിലും പരാതി നൽകാനായിരുന്നു നിർദ്ദേശം. ഇതുവരെ കിട്ടി 26030 പരാതികളിൽ ആകെ പരിഹരിച്ചത് വെറും 18. പെരിയാർ വാലിയിൽ 16 ഉം ഇടുക്കിയിൽ രണ്ടും.

33 പഞ്ചായത്തുകൾ വിവരങ്ങൾ അപലോഡ് ചെയ്തില്ല. കൂരാച്ചുണ്ടിൽ കിട്ടിയ 340 പരാതികളിൽ ഇരട്ടിപ്പ് ഉള്ളതിനാൽ ഒഴിവാക്കി. മലബാർ വന്യജീവി സങ്കേതത്തിൻറെ പരിധിയിൽ മാത്രം കിട്ടിയത് 5203 പരാതികൾ. ഒന്നിൽപോലും തീർപ്പില്ലു. ചില പരാതികളിൽ പരിശോധന തുടരുന്നു. കിട്ടിയ പരാതികൾ മുഴുവൻ തീർപ്പാക്കി സമയപരിധിക്കുള്ളിൽ ഇനി സുപ്രീം കോടതിയിൽ റിപ്പോർട്ട് നൽകുക ഏറെക്കുറെ അസാധ്യം. സീറ ബഫർറിപ്പോർട്ട് കോടതിയിൽ നൽകി, പരാതികൾ പരിഹരിക്കാനുള്ല നടപടി തുടങ്ങി എന്ന് മാത്രം കോടതിയെ അറിയിച്ച് തടിതപ്പാനാണ് സർക്കാർ നീക്കം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'സിപിഎം പിബിയുടെ തലപ്പത്ത് നരേന്ദ്ര മോദിയോ? സഖാവിനെയും സംഘിയേയും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ'; സജി ചെറിയാനെ പിണറായി തിരുത്താത്തതിലും ഷാഫിയുടെ ചോദ്യം
ഉമ്മൻ ചാണ്ടി കുടുംബം തകർത്തെന്ന ആരോപണത്തിന് ചാണ്ടി ഉമ്മന്‍റെ തിരിച്ചടി; 'മനസാക്ഷിയുണ്ടെങ്കിൽ ഗണേഷ് സ്വയം ചോദിക്കട്ടെ, തിരുത്തട്ടെ'