ഐടി മേഖലയിൽ സ്വാധീനമുറപ്പിച്ച് യൂണിയനുകൾ: അംഗങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനവ്

Published : Dec 20, 2021, 06:22 PM ISTUpdated : Dec 20, 2021, 09:49 PM IST
ഐടി മേഖലയിൽ സ്വാധീനമുറപ്പിച്ച് യൂണിയനുകൾ: അംഗങ്ങളുടെ എണ്ണത്തിൽ കാര്യമായ വർധനവ്

Synopsis

ഐ.ടി കമ്പനികളിൽ ഏകപക്ഷീയമായി നോട്ടീസ് പിരീഡ് ദീർഘിപ്പിക്കുന്ന നടപടിയിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ശക്തമായ പോരാട്ടത്തിന് മുന്നോട്ടുവരണമെന്ന് ഐ.ടി തൊഴിലാളികളോട് അഭ്യർത്ഥിച്ചു. 

ബെംഗളൂരു: ഐടി മേഖലയിലെ ജീവനക്കാർക്കായുള്ള സിപിഎം സംഘടനയായ സിപിഎം ഐ.ടി ഫ്രണ്ടിൻ്റെ (CPM IT Friend) ലോക്കൽ സമ്മേളനം ബെംഗളൂരുവിൽ സമാപിച്ചു. ആർ.ശ്രീനിവാസനഗറിൽ വച്ചു നടന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി മീനാക്ഷി സുന്ദരമാണ് ഉദ്ഘാടനം ചെയ്തത്. മുതിർന്ന അംഗം തന്മയ് ഘോഷ് പതാക ഉയർത്തിയതോടെയാണ് സമ്മേളനനടപടികൾ ആരംഭിച്ചത്. സൂരജ് നിടിയങ്ങയെ ലോക്കൽ സെക്രട്ടറിയായിയായും  11 അംഗ ലോക്കൽ കമ്മിറ്റിയെയും 12 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. 

ഐ.ടി കമ്പനികളിൽ ഏകപക്ഷീയമായി നോട്ടീസ് പിരീഡ് ദീർഘിപ്പിക്കുന്ന നടപടിയിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ശക്തമായ പോരാട്ടത്തിന് മുന്നോട്ടുവരണമെന്ന് ഐ.ടി തൊഴിലാളികളോട് അഭ്യർത്ഥിച്ചു. ബെംഗളൂരുവിലെ ഐടി മേഖലയിൽ കാര്യമായ വളർച്ച നേടാൻ ഇക്കാലയളവിൽ സാധിച്ചുവെന്നാണ് സമ്മേളനത്തിലെ വിലയിരുത്തൽ. കഴിഞ്ഞ പാർട്ടി കോൺ​ഗ്രസ് സമയത്ത് ഐടി ഫ്രണ്ടിന് ഒൻപത് ബ്രാഞ്ചുണ്ടായിരുന്നത് ഒൻപത് ബ്രാഞ്ചായി വ‍ർധിച്ചു.  

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്; ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതം, ദിലീപ് പണം നല്‍കിയതിനും തെളിവില്ല
രാത്രി ആശുപത്രിയിലെത്തിയ രോഗികൾ തർക്കിച്ചു, പൊലീസെത്തി ഡോക്‌ടറെ കസ്റ്റഡിയിലെടുത്തു; ഡ്യൂട്ടിക്കെത്തിയത് മദ്യപിച്ചെന്ന് പരാതി