
തിരുവനന്തപുരം : കോതി ആവിക്കൽ പ്ലാന്റ് സമരങ്ങൾ പരോക്ഷമായി പരാമർശിച്ച് മുഖ്യമന്ത്രി. മാലിന്യ പ്ലാന്റ് വേണ്ടെന്ന് ഒരു സ്ഥലത്തുള്ള ആളുകൾ ചേർന്നങ്ങ് തീരുമാനിക്കുകയാണ്. ഈ രീതി ശരിയല്ല. ഒരു പ്രദേശത്ത് പ്ലാന്റിനെതിരെ സ്വാഭാവിക വികാരം ഉണ്ടാകും. അത് ശമിപ്പിക്കാൻ ജനപ്രതിനിധികൾ ശ്രമിക്കുകയാണ് വേണ്ടത്. ജനങ്ങൾ സഹകരിക്കണം
ആളുകൾ ഒന്നും ഇല്ലാത്ത സ്ഥലത്ത് മതി മാലിന്യ പ്ലാന്റ് എന്നുപറഞ്ഞാൽ എന്തു ചെയ്യും. അത് പ്രശ്നങ്ങളുണ്ടാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് മിക്കയിടത്തും ഉള്ളത് വിസർജ്യം കലർന്ന വെള്ളമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ അവസ്ഥ മാറണം.
പെരിങ്ങമലയിൽ മാലിന്യ പ്ലാന്റ് പ്രതിഷേധത്തെ തുടർന്ന് ഉപേക്ഷിക്കേണ്ടി വന്നു. എല്ലായിടത്തും ഇത് തന്നെ അവസ്ഥ. സംസ്ഥാനത്ത് പലയിടത്തും വിസർജ്യം കലർന്ന വെള്ളമാണെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam