കെഎസ്ഇബിയില്‍ യൂണിയന്‍ രാജെന്ന് ബി.അശോക്,പക്ഷെ നടപ്പാക്കുമെന്ന് തീരുമാനിച്ച കാര്യങ്ങളെല്ലാം നടപ്പാക്കി

Published : Jul 15, 2022, 03:38 PM ISTUpdated : Jul 15, 2022, 03:51 PM IST
കെഎസ്ഇബിയില്‍ യൂണിയന്‍ രാജെന്ന് ബി.അശോക്,പക്ഷെ നടപ്പാക്കുമെന്ന് തീരുമാനിച്ച കാര്യങ്ങളെല്ലാം നടപ്പാക്കി

Synopsis

യൂണിയൻ നേതാക്കൾ അനാവശ്യമായി പറഞ്ഞ ഒരു കാര്യങ്ങളും അംഗീകരിച്ചില്ല.സ്ഥാനമാറ്റത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല

തിരുവനന്തപുരം; കെഎസ്ഇബി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കൃഷിവകുപ്പിലേക്ക് മാറ്റിയ സര്‍ക്കാര്‍ തീരുമാനം വന്ന ശേഷം ഡോ.ബി.അശോക് ഏഷ്യാനെറ്റ് ന്യൂസിനോട് മനസ്സു തുറന്നു.സ്ഥാനമാറ്റത്തെക്കുറിച്ച് അഭിപ്രായം പറയുന്നില്ല, കാരണം അത് സര്‍ക്കാര്‍ തീരുമാനമാണ്. എന്നും ഒരേ സ്ഥാനത്ത് തുടരാനാകില്ല. കെഎസ്ഇബി ചെയര്‍മാനായി ഇരുന്ന ഒരു വര്‍ഷത്തില്‍ ഏറെ  മാറ്റങ്ങൾ വരുത്താൻ കഴിഞ്ഞു.

 

കെ എസ് ഇ ബിയിലുണ്ടാക്കിയ  മാറ്റങ്ങളിൽ മുഖ്യമന്ത്രിയോ മന്ത്രിയോ പ്രതികൂലമായി ഒന്നും പറഞ്ഞില്ല.ചെയർമാൻ എടുത്ത തീരുമാനം മാറ്റണമെന്ന് മുഖ്യമന്ത്രിയോ മന്ത്രിയോ ആവശ്യപ്പെട്ടിട്ടില്ല.KSEBയിൽ യൂണിയൻ രാജാണ്. പക്ഷെ നടപ്പാക്കുമെന്ന് തീരുമാനിച്ച കാര്യങ്ങളെല്ലാം നടപ്പാക്കി.യൂണിയൻ നേതാക്കൾ അനാവശ്യമായി പറഞ്ഞ ഒരു കാര്യങ്ങളും അംഗീകരിച്ചില്ല.തനിക്കെതിരായി കെഎസ്ഇബിയിൽ നടന്ന സമരങ്ങൾ പുറത്ത് നടക്കുന്ന എല്ലാ സമരവും പോലെ തന്നെ ഉണ്ടായിരുന്നുള്ളുവെന്നും ബി അശോക് പറഞ്ഞു
 

 

പടിയിറങ്ങും മുമ്പ് വിവാദ ഉത്തരവുമായി കെഎസ്ഇബി ചെയർമാൻ, നേതാക്കൾക്കുള്ള യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി 

 

പടിയിറങ്ങും മുമ്പ് വിവാദ ഉത്തരവുമായി കെഎസ്ഇബി ചെയർമാൻ ബി അശോക്. യൂണിയൻ നേതാക്കൾക്കുള്ള യൂണിയൻ പ്രൊട്ടക്ഷനിൽ ഭേദഗതി വരുത്തി. യൂണിയൻ പ്രൊട്ടക്ഷൻ ഇനി അതാത് ജില്ലകളിൽ മാത്രമായിരിക്കുമെന്നാണ് ഉത്തരവ്. അച്ചടക്ക നടപടി നേരിട്ടവർക്ക് മുമ്പുണ്ടായിരുന്ന സ്ഥലത്തേക്ക് തിരിച്ചു വരാനാകില്ല.

അതേ സമയം, ചെയർമാനെ മാറ്റിയത് സർക്കാരിന്റെ തീരുമാനമാണെന്നും പുതുതായി വരുന്ന ചെയർമാനിൽ പ്രതീക്ഷയുണ്ടെന്നും യൂണിയൻ നേതാവ് എംജി സുരേഷ് കുമാർ പ്രതികരിച്ചു. ചെയർമാനുമായി ചില അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത് കെഎസ്ഇബി എന്ന സ്ഥാപനത്തിന്റെ നന്മക്ക് വേണ്ടിയായിരുന്നു. ചില വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സിഐടിയു  പ്രക്ഷോഭം അവസാനിപ്പിച്ചത്. എന്നാൽ ആ വ്യവസ്ഥകൾ പൂർണമായും പാലിക്കപ്പെട്ടില്ലെന്നും സുരേഷ് കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. 

ബി.അശോകിനെ മാറ്റി, രാജൻ ഖൊബ്രഗഡേ പുതിയ കെഎസ്ഇബി ചെയർമാൻ

യൂണിയനുകളുമായി മാസങ്ങൾ നീണ്ട തകര്‍ക്കങ്ങൾക്ക് ഒടുവിലാണ് കെഎസ്ഇബി ചെയര്‍മാര്‍ ബി അശോകിനെ മാറ്റിയത്. ചെയര്‍മാൻ പദവിയിൽ നാളെ ഒരുവര്‍ഷം തികയാൻ ഇരിക്കെ സ്ഥാനചലനം.  ചുമതല ഏറ്റെടുത്തപ്പോൾ മുതൽ യൂണിയനുകളുമായി കനത്ത പോരിലായിരുന്നു ബി അശോക്. അസോസിയേഷന്റെ ഇടപെടലുകൾക്കെതിരെ കര്‍ശന നിലപാടുകളായിരുന്നു അദ്ദേഹം എടുത്തിരുന്നത്. 

സിപിഎം അനുകൂല സർവീസ് സംഘടനയായ കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ദിവസങ്ങളോളം സമരം നടന്നു. ഒടുവിൽ പ്രസിഡന്റ് എംജി സുരേഷ് കുമാറിനും ജനറൽ സെക്രട്ടറിക്കും എതിരായ നടപടിയിലേക്ക് കാര്യങ്ങളെത്തി. സിപിഎം നേതാക്കളിൽ നിന്ന് വരെ പരസ്യ വെല്ലുവിളി ഉണ്ടായി.  മന്ത്രിയുടെ നിലപാട് പക്ഷെ ചെയര്‍മാനൊപ്പമായിരുന്നു. മെയ് മാസത്തിൽ നടന്ന സമവായ ചര്‍ച്ചകൾക്ക് ശേഷം പ്രത്യക്ഷ പ്രതിഷേധം അടങ്ങിയെങ്കിലും ചെയര്‍മാനെ മാറ്റണമെന്ന ആവശ്യം ധാരണയുടെ ഭാഗമായി ഉണ്ടായിരുന്നു.

കെഎസ്ഇബിയില്‍ ശോഭനമായ ഭാവിയെന്ന് കൈനോട്ടക്കാരന്‍; രണ്ടാഴ്ചയ്ക്കുള്ളില്‍ ബി അശോക് തെറിച്ചു.!

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

'നിങ്ങൾക്ക് ആദർശമെന്നാൽ അഭിനയമാണ്, സഖാക്കൾ ഇങ്ങനെയൊക്കെയാണ്', പരിഹാസങ്ങളിൽ എം എ ബേബിക്ക് പിന്തുണയുമായി ഭാര്യ
ശബരിമല സ്വർണ്ണക്കൊള്ള: സഭയിൽ പോറ്റിയേ പാട്ടുപാടി ഏറ്റുമുട്ടി പ്രതിപക്ഷവും ഭരണപക്ഷവും, നാടകീയ രം​ഗങ്ങൾ