സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പാംബ്ല, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും

Published : May 30, 2020, 09:17 AM ISTUpdated : May 30, 2020, 09:18 AM IST
സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത; പാംബ്ല, കല്ലാർകുട്ടി ഡാമുകളുടെ ഷട്ടറുകള്‍ തുറക്കും

Synopsis

ഇടുക്കിയിൽ രണ്ട് അണക്കെട്ടുകൾ രാവിലെ പത്തിന് തുറക്കും. പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ 10 സെന്‍റീമീറ്റര്‍ വീതമാണ് ഉയർത്തുക. 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് മണിക്കൂറിൽ നാൽപത് മുതൽ അൻപത് കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശുന്ന സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നാണ് മുന്നറിയിപ്പ്. ഇടുക്കി, പാലക്കാട്, വയനാട്, കാസർകോട് ഒഴികെ മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

ഇടുക്കിയിൽ രണ്ട് അണക്കെട്ടുകൾ രാവിലെ പത്തിന് തുറക്കും. പാംബ്ല, കല്ലാർകുട്ടി അണക്കെട്ടുകളുടെ ഓരോ ഷട്ടറുകൾ 10 സെന്‍റീമീറ്റര്‍ വീതമാണ് ഉയർത്തുക. ഡാമുകളുടെ വൃഷ്ടിപ്രദേശങ്ങളിൽ  കൂടുതൽ മഴ ലഭിക്കുന്നതും വരും ദിവസങ്ങളിൽ മഴ ശക്തമാകാനുള്ള സാഹചര്യവും മുൻനിർത്തിയാണ് നടപടി. പെരിയാറിന്‍റെയും മുതിരപ്പുഴയാറിന്‍റെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ല ഭരണകൂടം അറിയിച്ചു.

PREV
click me!

Recommended Stories

കോണ്‍ഗ്രസ് മുഖ്യമന്ത്രിയാക്കുന്നത് 500 കോടി സ്യൂട്ട്കേസിലാക്കി കൊടുക്കുന്നവരെ, ആരോപണവുമായി നവജോത് സിംഗ് സിദ്ധുവിന്‍റെ ഭാര്യ; ഏറ്റെടുത്ത് ബിജെപി
നടിയെ ബലാത്സംഗം ചെയ്യാൻ മുമ്പും ശ്രമം നടന്നു, വാഹനം തേടി സുനി വിളിച്ചു; നടിയെ ആക്രമിച്ച കേസിൽ സുപ്രധാന വിവരങ്ങൾ പുറത്ത്