
തിരുവനന്തപുരം: ഇന്ത്യൻ സൊസൈറ്റി ഫോർ ട്രെയിനിംഗ് ആൻഡ് ഡെവലപ്‌മെന്റ് നൽകുന്ന നൂതന പരിശീലന രീതികൾക്കുള്ള ദേശീയ അവാർഡിന് ഐ.സി.ടി അക്കാദമി ഓഫ് കേരള അര്‍ഹരായി. പൊതുമേഖല, സ്വകാര്യ മേഖല, സ്റ്റാർട്ടപ്പുകൾ, ബിസിനസ് സ്കൂളുകൾ എന്നീ വിഭാഗങ്ങളില്‍ പ്രത്യേകമായാണ് അവാര്‍ഡുകള്‍ നല്‍കുന്നത്. ഹിന്ദുസ്ഥാൻ യുണിലിവർ ലിമിറ്റഡ്, ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ്, പവർ ഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ്, എൻടിപിസി അക്കാദമി തുടങ്ങി സ്ഥാപനങ്ങൾ ഐ.സി.ടി അക്കാദമിക്കൊപ്പം വിവിധ വിഭാഗങ്ങളിൽ പുരസ്കാരം നേടി.
നൂതന പരിശീലന രീതികൾക്കുള്ള അവാർഡ് തുടര്‍ച്ചയായി രണ്ടാംതവണയാണ് ഐ.സി.ടി അക്കാദമിക്ക് ലഭിക്കുന്നത്. ദേശീയ തലത്തിൽ അറിയപ്പെടുന്ന സ്ഥാപനങ്ങൾക്കൊപ്പം ഐ.സി.ടി. അക്കാദമിക്ക് പുരസ്കാരം ലഭിച്ചത് അഭിമാനകരമാണെന്ന് സി.ഇ.ഒ മുരളീധരന്‍ മണ്ണിങ്കല്‍ പറഞ്ഞു. ദില്ലിയിൽ നടന്ന ചടങ്ങില്‍ ഐ.എസ്.ടി.ഡി പ്രസിഡന്റ് അനിതാ ചൗഹാൻ, കൺസ്ട്രക്ഷൻ ഇൻഡസ്‌ട്രി ചെയർമാൻ ഡോ. ഉദ്ദേഷ് കോഹ്‌ലി എന്നിവരില്‍ നിന്ന് ഐ.സി.ടി അക്കാദമി കമ്പനി സെക്രട്ടറി നിധിൻ ദാസ് ഡി. അവാർഡ് ഏറ്റുവാങ്ങി.