
കോട്ടയം: 2018-ൽ കേരളത്തെ വിഴുങ്ങിയ മഹാപ്രളയം പഞ്ചാത്തലമാക്കി വിദേശ മലയാളിയായ ഡോ. ഓമന ഗംഗാധരൻ എഴുതിയ നോവൽ പ്രകാശനം ചെയ്തു. സിപിഎം കോട്ടയം ജില്ലാ സെക്രട്ടറിയാണ് 'ഇത്രമാത്രം' എന്ന് പേരിട്ടിരിക്കുന്ന പുസ്തകം പ്രകാശനം ചെയ്തത്. ലണ്ടനിലെ ന്യൂഹാം മുന്‍ മേയറാണ് ഓമന ഗംഗാധരൻ.
അപ്രതീക്ഷിതമായാണ് തന്റെ നോവലായ ഇത്രമാത്രത്തില്‍ കേരളക്കരയെ ദുരിതക്കയത്തിലാഴ്ത്തിയ പ്രളയം കടന്നു വന്നതെന്ന് ഓമന പറയുന്നു. വിദേശ പശ്ചാത്തലത്തിലായിരുന്നു ആദ്യം നോവൽ എഴുതി തുടങ്ങിയത്. എഴുത്ത് പകുതി നിര്‍ത്തി കഴിഞ്ഞ ജൂലൈ അവസാനം കേരളത്തിലെത്തി. കനത്ത മഴയെത്തുടർന്നുണ്ടായ പ്രളയത്തിൽ താനുംപെട്ടു.
പ്രളയത്തിന്റെ ദുരിതം നേരിട്ടറഞ്ഞു. വീടിനുള്ളില്‍ വെള്ളം കയറി. നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തിൽ മുങ്ങിയതിനാൽ തിരിച്ച് ലണ്ടനിലേക്ക് പോകാൻ കഴിഞ്ഞില്ല. ഒരുമാസം കേരളത്തില്‍ തങ്ങേണ്ടി വന്നിരുന്നതായും ഓമന കൂട്ടിച്ചേർത്തു. പ്രളയം പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാന്‍ വിദേശ രാജ്യങ്ങളില്‍ നടപ്പാക്കുന്ന പദ്ധതികളെക്കുറിച്ചും ഡോ. ഓമന ഗംഗാധരൻ പരിപാടിയിൽ വിശദീകരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam