ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്ഐയുടെ പ്രതിഷേധമെന്ന് എംവി ഗോവിന്ദൻ, വിഷയമറിയില്ലെന്ന് ധനമന്ത്രി

Published : Mar 04, 2023, 11:26 AM IST
ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമം: എസ്എഫ്ഐയുടെ പ്രതിഷേധമെന്ന് എംവി ഗോവിന്ദൻ, വിഷയമറിയില്ലെന്ന് ധനമന്ത്രി

Synopsis

കൊച്ചി ഓഫീസിലുണ്ടായത് എസ് എഫ് ഐയുടെ പ്രതിഷേധമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം

കൊച്ചി : ഏഷ്യാനെറ്റ് ന്യൂസിന്‍റെ കൊച്ചി റീജിയണൽ ഓഫീസില്‍ അതിക്രമിച്ച് കയറി ജീവനക്കാരെ ഭീഷണിപെടുത്തുകയും പ്രവര്‍ത്തനം തടസപെടുത്തുകയും ചെയ്ത് സംഭവത്തില്‍ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കൊച്ചി ഓഫീസിലുണ്ടായത് എസ് എഫ് ഐയുടെ പ്രതിഷേധമാണെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. പ്രതിഷേധം എത്രത്തോളമാകാമെന്നതാണ് പ്രധാനം. ഇക്കാര്യം പരിശോധിക്കാമെന്നും എം വി ഗോവിന്ദൻ വിശദീകരിച്ചു. എന്നാൽ ഏഷ്യാനെറ്റ് ന്യൂസ് ഓഫീസ് അതിക്രമത്തെ കുറിച്ച് അറിയില്ലെന്നായിരുന്നു മന്ത്രി കെ എൻ ബാലഗോപാലിന്റെ പ്രതികരണം. വിഷയത്തിൽ പിന്നീട് പ്രതികരിക്കാമെന്നും ധനമന്ത്രി അറിയിച്ചു. 

'അസഹിഷ്ണുതയുടെ കടന്നുകയറ്റം'; ഏഷ്യാനെറ്റ് ന്യൂസ് ഓഫീസിലെ എസ്എഫ്ഐ അതിക്രമത്തിൽ പ്രതിഷേധം, അപലപിച്ച് നേതാക്കൾ

 

'തുടർഭരണം കിട്ടിയതിന്റെ ധാർഷ്ട്യം, ഭയപ്പെടുത്തി പിന്മാറ്റാൻ നീക്കം; വിരട്ടൽ ശ്രമം അംഗീകരിക്കാനാകില്ല': സതീശൻ

 

 

 

PREV
Read more Articles on
click me!

Recommended Stories

നിയമപോരാട്ടത്തിന് രാഹുൽ മാങ്കൂട്ടത്തിൽ; മുൻകൂർ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും
ആരോഗ്യനില മോശമായി; രാഹുൽ ഈശ്വറിനെ മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു, നിരാഹാരം തുടരുന്നു