തൊടുപുഴയിൽ സിപിഎം ലീഗ് സംഘർഷം; സ്ഥാനാർത്ഥിയെ വീട്ടിൽ കയറി ആക്രമിച്ചെന്ന് പരാതി

By Web TeamFirst Published Dec 9, 2020, 12:36 AM IST
Highlights

മുസ്ലിം ലീഗ് പ്രവർത്തകർ ആദ്യം സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നും ആരോപണമുണ്ട്. ഇതിന് പ്രതികാരമായി ലീഗ് സ്ഥാനാർത്ഥിയുടെ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം

തൊടുപുഴ: നഗരസഭയിൽ തെരഞ്ഞെടുപ്പ് പൂർത്തിയായതിന് പിന്നാലെ സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ് പ്രവർത്തകരും ഏറ്റുമുട്ടി. മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ സിപിഎം പ്രവർത്തകർ വീട് കയറി ആക്രമിച്ചെന്ന് പരാതി. ഏഴാം വാർഡ് സ്ഥാനാർത്ഥി അബ്ദുൽ ഷെരീഫിനെ ആക്രമിച്ചെന്നാണ് പരാതി. തെരഞ്ഞെടുപ്പ് തർക്കത്തെ തുടർന്നുള്ള സംഘർഷമെന്ന് പൊലീസ് പറയുന്നു. മുസ്ലിം ലീഗ് പ്രവർത്തകർ ആദ്യം സിപിഎം പ്രവർത്തകരെ ആക്രമിച്ചെന്നും ആരോപണമുണ്ട്. ഇതിന് പ്രതികാരമായി ലീഗ് സ്ഥാനാർത്ഥിയുടെ വീട് ആക്രമിക്കുകയായിരുന്നുവെന്നാണ് സൂചന. അബ്ദുൽ ഷെരീഫിന്‍റെ ഭാര്യയ്ക്കും സഹോദരനും ആക്രമണത്തിൽ പരിക്കേറ്റു.

click me!