'ഒവൈസി മുന്നേറിയപ്പോൾ അതും നോക്കി നിന്നു': മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി

Published : Nov 15, 2020, 11:40 AM ISTUpdated : Nov 15, 2020, 11:41 AM IST
'ഒവൈസി മുന്നേറിയപ്പോൾ അതും നോക്കി നിന്നു': മുസ്ലീം ലീഗ് ദേശീയ നേതൃത്വത്തിനെതിരെ മലപ്പുറം ജില്ലാ സെക്രട്ടറി

Synopsis

ബീഹാറിൽ അസദുദ്ദീൻ ഉവൈസി മുന്നേറിയപ്പോൾ മുസ്ലീം ലീഗിന് മാറി നിന്ന് നോക്കി നിൽക്കേണ്ടി വന്ന സാഹചര്യം ചർച്ച ചെയ്യണം. 

മലപ്പുറം: മുസ്ലീംലീഗ് ദേശീയ നേതൃത്വത്തിനെതിരെ രൂക്ഷവിമർശനവുമായി പാർട്ടിയുടെ മലപ്പുറം ജില്ലാ സെക്രട്ടറി. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ശക്തമായി ഇടപെടാതെ കരയ്ക്ക് കയറി നിന്ന് ന്യായം പറഞ്ഞു പോകാനില്ലെന്ന് ബിഹാർ തെരഞ്ഞെടുപ്പിലെ അസാദുദ്ദീൻ ഒവൈസിയുടെ മുന്നേറ്റം ചൂണ്ടിക്കാട്ടി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ സെക്രട്ടറി നൗഷാദ് മണിശ്ശേരി വി‍മ‍ർശിച്ചു. 

ബീഹാറിൽ അസദുദ്ദീൻ ഉവൈസി മുന്നേറിയപ്പോൾ മുസ്ലീം ലീഗിന് മാറി നിന്ന് നോക്കി നിൽക്കേണ്ടി വന്ന സാഹചര്യം ചർച്ച ചെയ്യണം. ജീവകാരുണ്യവും കോടതി വ്യവഹാരങ്ങളും മാത്രം കൈകാര്യം ചെയ്തു കൊണ്ട് രാഷ്ട്രീയ ബോധം സൃഷ്ടിച്ചെടുക്കാനാവില്ലെന്നും നൗഷാദ് മണ്ണിശ്ശേരി കുറ്റപ്പെടുത്തുന്നു. ഒരു പത്രത്തിനു നൽകിയ ലേഖനത്തിലാണ് നൗഷാദ് മണ്ണിശേരി മുസ്ലീം ലീ​ഗിൻ്റെ ദേശീയതലത്തിലെ നിലപാടുകൾക്കെതിരെ വിമർശനം നടത്തിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഗര്‍ഭിണിയെ മര്‍ദിച്ച എസ്എച്ച്ഒയ്ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ശക്തം; മജിസ്ട്രേറ്റ് തല അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
സര്‍ക്കാര്‍ സംരക്ഷണമോ? അഴിമതി കേസിൽ പ്രതിയായ ജയിൽ ഡിഐജി വിനോദ് കുമാറിനെതിരായ നടപടി വൈകുന്നു