ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തെന്ന് കരുതി അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാട്,സജി ചെറിയാനെതിരെ യാക്കോബായ സഭ

Published : Jan 02, 2024, 10:51 AM ISTUpdated : Jan 02, 2024, 11:47 AM IST
ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തെന്ന് കരുതി അലിഞ്ഞുപോകുന്നതല്ല സഭയുടെ നിലപാട്,സജി ചെറിയാനെതിരെ യാക്കോബായ സഭ

Synopsis

പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുകയെന്നത് സഭയുടെ ഉത്തരവാദിത്തമാണ്, മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്‍റെ   ശ്രദ്ധയിൽ പെടുത്താൻ  ഔദ്യോഗിക തലത്തിൽ മാർഗ്ഗങ്ങളുണ്ടെന്ന് കുര്യാക്കോസ് മാർ തെയോഫിലോസ്

എറണാകുളം: മോദിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ അവഹേളിച്ച മന്ത്രി സജി ചെറിയാനെതിരെ യാക്കോബായ സഭ രംഗത്ത്., മന്ത്രിയുടെ നിലപാടുകളോട് യോജിക്കുന്നില്ലെന്ന് മീഡിയ കമ്മീഷൻ ചെയർമാൻ കുര്യാക്കോസ് മാർ തെയോഫിലോസ്  ഏഷ്യാനെറ്റ് ന്യൂസിനോട്  പറഞ്ഞു പ്രധാനമന്ത്രിയുടെ വിരുന്നിൽ പങ്കെടുക്കുകയെന്നത് സഭയുടെ ഉത്തരവാദിത്തമാണ്, മണിപ്പൂർ അടക്കമുള്ള വിഷയങ്ങൾ കേന്ദ്ര സർക്കാരിന്‍റെ  ശ്രദ്ധയിൽ പെടുത്താൻ  ഔദ്യോഗിക തലത്തിൽ മാർഗ്ഗങ്ങളുണ്ട്, സഭകളുടെ കൂട്ടായ്മ ഇക്കാര്യം നേർത്തെ തന്നെ സർക്കാരിനെ അറിയിച്ചിട്ടുണ്ട്, വിരുന്നിൽ പങ്കെടുത്ത രണ്ട് ബിഷപ്പുമാർ മണിപ്പൂർ വിഷയം പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു, ഏതെങ്കിലും വിരുന്നിൽ പങ്കെടുത്തു എന്ന് കരുതി അലിഞ്ഞുപോകുന്നതല്ല  സഭയുടെ നിലപാടുകളെന്നും അദ്ദേഹം പറഞ്ഞു

 

'ബിഷപ്പുമാരെ അവഹേളിച്ച സജിചെറിയാന്‍റെ പ്രസ്താവന സർക്കാർ നിലപാടായി കണക്കാക്കേണ്ട' മന്ത്രി റോഷി അഗസ്റ്റിന്‍

'ബിജെപി നൽകിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോൾ ബിഷപ്പുമാർ മണിപ്പൂരിനെ മറന്നു'; മന്ത്രി സജി ചെറിയാൻ

PREV
Read more Articles on
click me!

Recommended Stories

'കാവ്യയുമായുളള ബന്ധം മഞ്ജുവിനോട് പറഞ്ഞതെന്തിനെന്ന് ദിലീപ് ചോദിച്ചു, തെളിവുമായാണ് മഞ്ജു വന്നതെന്ന് മറുപടി പറഞ്ഞു'; അതിജീവിതയുടെ മൊഴി പുറത്ത്
നിശാ ക്ലബ്ബിലെ തീപിടിത്തം; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ, കാരണം കണ്ടെത്തും