
കൊച്ചി: ഏഴു വർഷത്തെ ഇടവേളക്ക് ശേഷം ജഗതി ശ്രീകുമാർ സ്ക്രീനിലേക്ക്. സിൽവർ സ്റ്റോം വാട്ടർ തീം പാർക്കിന്‍റെ പരസ്യ ചിത്രത്തിലൂടെയാണ് മലയാളികളുടെ ഹാസ്യതാരം വീണ്ടും സ്ക്രീനിൽ എത്തുന്നത്. കൊച്ചിയിൽ വച്ചാണ് പരസ്യ ചിത്രത്തിന്‍റെ പ്രകാശനം നടന്നത്. മമ്മൂട്ടിയും മോഹൻലാലും ചേർന്നായിരുന്നു പരസ്യ ചിത്രം പ്രകാശനം ചെയ്തത്.
വാഹനാപകടത്തെ തുടർന്ന് ചികിത്സയിൽ കഴിയുന്ന ജഗതി ശ്രീകുമാറിന്‍റെ ക്യാമറയ്ക്ക് മുന്നിലേക്കുള്ള തിരിച്ചു വരവിനായി മലയാളികൾ കാത്തിരിപ്പ് തുടങ്ങി ഏഴ് വർഷങ്ങൾ കഴിയുമ്പോഴാണ് താരം വീണ്ടും സ്ക്രീനിലെത്തുന്നത്. നിലവിലെ ആരോഗ്യ സ്ഥിതിയുടെ പരിമിതികളിൽ നിന്നുകൊണ്ടാണ് ജഗതി ശ്രീകുമാർ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്.
ജഗതി ശ്രീകുമാറിന്‍റെ മകൻ രാജ് കുമാറിന്‍റെ നിർമ്മാണ കമ്പനിയായ ജഗതി ശ്രീകുമാർ എന്‍റ്ർടെയിൻമെന്‍റ്സാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ചടങ്ങിൽ ജഗതി ശ്രീകുമാർ എന്റർടെയിൻമെന്‍റസിന്‍റെ ഫെയ്സ്ബുക്ക് പേജിന്റെ ഉദ്ഘാടനവും നടന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam