
തിരുവനന്തപുരം: മഴ ശക്തമായ സാഹചര്യത്തില്‍ ജനകീയ സമിതികള്‍ രൂപീകരിച്ച് കടല്‍ക്ഷോഭം നേരിടാന്‍ സര്‍ക്കാര്‍ തീരുമാനം. കരാറുകാര്‍ക്ക് പകരം സമിതിയില്‍ മത്സ്യത്തൊഴിലാളികകളെ ഉള്‍പ്പെടുത്തിയാണ് തീരസംരക്ഷണം നടപ്പിലാക്കുക. ജില്ലാ കളക്ടര്‍ക്കാണ് ചുമതല.
കടല്‍ക്ഷോഭത്തില്‍ നിന്ന് രക്ഷ നേടാന്‍ മണൽചാക്ക് നിറച്ച് താൽക്കാലിക തീരഭിത്തി തീർക്കും. അതിനാവശ്യമായ പണം ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് നൽകുമെന്ന് ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.
എറണാകുളം, ചെല്ലാനത്ത് നാളെ മുതൽ ജനകീയ സമതിയുടെ നേതൃത്വത്തിൽ പ്രവർത്തനം തുടങ്ങുമെന്നും മേഴ്സിക്കുട്ടിയമ്മ വ്യക്തമാക്കി. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam