ജനം ടിവി, കർമ ന്യൂസ്, സുദിനം എന്നിവരെ പ്രതി ചേർക്കും; തന്റെ മനസ് അലിയില്ലെന്ന് പി.കെ. ശ്രീമതി, ഉടൻ നടപടിയുണ്ടായതിൽ സന്തോഷം

Published : Jul 25, 2026, 12:49 PM IST
pk sreemathi

Synopsis

പി.കെ. ശ്രീമതിക്കെതിരായ വ്യാജ പെൻഷൻ വാർത്തയിൽ ജനം ടിവി, കർമ ന്യൂസ്, സുദിനം എന്നിവർക്കെതിരെ കേസ് എടുക്കും. കണ്ണൂർ സൈബർ പൊലീസ് മൊഴി രേഖപ്പെടുത്തിയെന്നും, ഉടൻ നടപടിയുണ്ടായതിൽ സന്തോഷമുണ്ടെന്നും എന്നാൽ ഈ വിഷയത്തിൽ തൻ്റെ മനസ് അലിയില്ലെന്നും ശ്രീമതി വ്യക്തമാക്കി.

കണ്ണൂർ: പി.കെ. ശ്രീമതിക്കെതിരായ വ്യാജ വാർത്ത പ്രചാരണത്തിൽ ഇന്ന് കേസ് എടുക്കും. കേസ് രജിസ്റ്റർ ചെയ്യുക കണ്ണൂർ സൈബർ പൊലീസ് പി.കെ. ശ്രീമതിയുടെ മൊഴി രേഖപ്പെടുത്തി. കണ്ണൂർ സൈബർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്യുക. വ്യാജ വാർത്തയിൽ നടപടി എടുക്കുന്നത് വരെ പിന്നോട്ടില്ലെന്ന് പി.കെ. ശ്രീമതി പറഞ്ഞു. ആലക്കോട് സൈബർ പൊലീസാണ് മൊഴി രേഖപ്പെടുത്തിയത്. ഉടൻ നടപടി ഉണ്ടായതിൽ സന്തോഷമെന്നും മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇടപെട്ടുവെന്നും ഡിജിപി നേരിട്ട് വിളിച്ചുവെന്നും ഈ വിഷയത്തിൽ തൻ്റെ മനസ് അലിയില്ലെന്നും പി.കെ. ശ്രീമതി പറഞ്ഞു.

കുന്നംകുളം മുൻ എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്‍റെ ഭാര്യയെന്ന പേരിൽ സിപിഎം നേതാവ് പി.കെ. ശ്രീമതി ഫാമിലി പെൻഷൻ വാങ്ങിയെന്ന വ്യാജ വാർത്തയിൽ ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് ആഭ്യന്തര വകുപ്പ്. കണ്ണൂർ സൈബർ പൊലീസ് സംഘം പി.കെ. ശ്രീമതിയുടെ പരിയാത്തുള്ള വീട്ടിലെത്തി രാവിലെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് തന്നെ കേസ് രജിസ്റ്റർ ചെയ്യും. ജനം ടിവി, ഓൺലൈൻ സ്ഥാപനമായ കർമ്മ ന്യൂസ്, സായാഹ്ന പത്രമായ സുദിനം തുടങ്ങിയ സ്ഥാപനങ്ങളെയും വാർത്ത നൽകിയവരെയും പ്രതി ചേർക്കും. വ്യാജവാർത്തയിൽ വലിയ വിഷമം തോന്നിയെന്നും പിന്നോട്ടില്ലെന്നും പി.കെ. ശ്രീമതി ഏഷ്യാനെറ്റ് ന്യൂസ് നമസ്തേ കേരളത്തിൽ പറഞ്ഞു.

കുന്നംകുളം എംഎൽഎയായിരുന്ന പി.കെ. കൃഷ്ണന്ർറെ ഭാര്യയുടെ പേരും പി.കെ. ശ്രീമതി എന്നായിരുന്നു. 2020ൽ പി.കെ. ശ്രീമതി മരിക്കുന്നതുവരെ പെൻഷനും വാങ്ങിയിരുന്നു. ഇതിനെയാണ് സിപിഎം നേതാവും മുൻ എംപിയുമായ പി.കെ. ശ്രീമതിയുടെ പേരിൽ ഏതാനും മാധ്യമങ്ങൾ വാർത്ത നൽകിയത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

മാസപ്പടി കേസിൽ വീണയെ കുരുക്കി കൂടുതൽ തെളിവ്; നൽകാത്ത സേവനത്തിന്‍റെ ഇൻവോയ്സ് നിര്‍മിച്ചത് ഐഫോണിൽ, വ്യാജ ഐടി സേവനത്തിന്‍റെ കരാറും കണ്ടെത്തി
'ബിജെപിക്കെതിരെയുള്ള പോരാട്ടം പിണറായി വിജയനിൽ നിന്ന് പഠിക്കാൻ ഉദ്ദേശിക്കുന്നില്ല'; പിണറായിക്ക് എൻ. ഷംസുദ്ദീന്റെ മറുപടി