ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 100 കടന്നു

Web Desk   | Asianet News
Published : Nov 06, 2020, 08:19 AM IST
ജ്വല്ലറി നിക്ഷേപ തട്ടിപ്പ്; എം സി കമറുദ്ദീനെതിരായ കേസുകളുടെ എണ്ണം 100 കടന്നു

Synopsis

15 പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെയാണ് കേസുകളുടെ എണ്ണം 100ന് മേലെ എത്തിയത്. 12 പേരിൽ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരിൽ നിന്നായി 167 പവൻ സ്വർണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകൾ. 

കാസർകോട്: ജ്വല്ലറി നിക്ഷേപ തട്ടിപ്പിൽ എം സി കമറുദ്ദീൻ എംഎൽഎക്കെതിരായ വഞ്ചനാ കേസുകളുടെ എണ്ണം 100 കടന്നു. 15 പുതിയ കേസുകൾ കൂടി രജിസ്റ്റർ ചെയ്തതോടെയാണ് കേസുകളുടെ എണ്ണം 100ന് മേലെ എത്തിയത്. 12 പേരിൽ നിന്നായി 2 കോടി 65 ലക്ഷം രൂപയും 3 പേരിൽ നിന്നായി 167 പവൻ സ്വർണവും വാങ്ങി വഞ്ചിച്ചെന്നാണ് പുതിയ കേസുകൾ. 

ചന്തേര സ്റ്റേഷനിൽ അഞ്ചും കാസർകോട് എട്ടും പയ്യന്നൂരിൽ രണ്ട് കേസുകളുമാണ് പുതിയതായി രജിസ്റ്റർ ചെയ്തത്. അതേസമയം, മുസ്ലീം ലീ​ഗ് കാസർകോട്  ജില്ലാ  ട്രഷററും ജ്വല്ലറി നിക്ഷേപകരുടെ പ്രശ്നങ്ങളിൽ ലീഗ് മധ്യസ്ഥനുമായ കല്ലട്ര മാഹിൻ ഹാജിയെ പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തി മൊഴിയെടുത്തു. ഇന്നലെ ഉച്ചക്കായിരുന്നു വിളിച്ചു വരുത്തിയത്. മൂന്ന് മണിക്കൂറോളം നേരം അദ്ദേഹത്തിൽ നിന്ന് വിവരങ്ങൾ  ചോദിച്ചറിഞ്ഞു. 
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ കഴമ്പുണ്ടെന്ന് പൊലീസ്, സിസിടിവി ദൃശ്യങ്ങൾ തെളിവെന്ന് അന്വേഷണ റിപ്പോർട്ട്
സ്കൂട്ടറിൽ ക്ഷേത്രദർശനത്തിന് ഇറങ്ങി രാഹുൽ മാങ്കൂട്ടത്തിൽ; പിന്നാലെ പാഞ്ഞ് പൊലീസ് സംഘം, പാലക്കാട്ടേക്ക് തിരിക്കുമെന്ന് എംഎൽഎ