Latest Videos

എട്ട് കേസുകളിൽ കൂടി കമറുദ്ദീന്‍ അറസ്റ്റില്‍; ആകെ അറസ്റ്റ് രേഖപ്പെടുത്തിയത് 63 കേസുകളില്‍

By Web TeamFirst Published Nov 13, 2020, 9:49 AM IST
Highlights

നേരത്തെ മൂന്ന് കേസുകളിലെ ജാമ്യാപേക്ഷ തള്ളിയ സാഹര്യത്തിൽ പുതിയ ജാമ്യാപേക്ഷയും തള്ളാനാണ് സാധ്യതയെന്നാണ് വിവരം. കീഴ്ക്കോടതികളിൽ ജാമ്യാപേക്ഷ തള്ളുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാനാണ് എം സി കമറുദ്ദീന്‍റെ നീക്കം.

കാസർകോട്: ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട 8 വഞ്ചന കേസുകളിൽ കൂടി എം സി കമറുദ്ദീൻ എംഎൽഎയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ എംഎൽഎ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. 42 കേസുകളിൽ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎൽഎയുടെ അഭിഭാഷകൻ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ സമർപ്പിക്കും. 

നേരത്തെ മൂന്ന് കേസുകളിലെ ജാമ്യാപേക്ഷ തള്ളിയ സാഹര്യത്തിൽ പുതിയ ജാമ്യാപേക്ഷയും തള്ളാനാണ് സാധ്യതയെന്നാണ് വിവരം. കീഴ്ക്കോടതികളിൽ ജാമ്യാപേക്ഷ തള്ളുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാനാണ് എം സി കമറുദ്ദീന്‍റെ നീക്കം. അതേസമയം വഞ്ചനകേസുകളിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാൻ ഇതുവരെയും അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാൾ ഒളിവിൽ തുടരുകയാണ്.

സ്വാധീനമുള്ള വ്യക്തിയായതിനാൽ പ്രാഥമിക ഘട്ടത്തിൽ തന്നെ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് നേരത്തേ കമറുദ്ദീൻ്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. 70 ലധികം കേസുകളിൽ പ്രതിയായ കമറുദ്ദീന് ആദ്യ ലട്ടത്തിൽ തന്നെ ജാമ്യം അനുവദിച്ചാൽ കേസന്വേഷണത്തെ ബാധിക്കും , സമൂഹത്തിൽ സ്വാധീനമുള്ള വ്യക്തിയായതിനാൽ കേസ് അട്ടിമറിക്കാൻ സാധ്യത തുടങ്ങിയ പൊസിക്യൂഷൻ വാദങ്ങൾ ഹൊസ്ദുർഗ് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.

click me!