സിഐസി സമിതികളിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു; ആലിക്കുട്ടി മുസ്ലിയാരും രാജിക്ക്

Published : May 03, 2023, 10:05 AM ISTUpdated : May 03, 2023, 10:12 AM IST
സിഐസി സമിതികളിൽ നിന്ന് ജിഫ്രി മുത്തുക്കോയ തങ്ങൾ രാജിവെച്ചു; ആലിക്കുട്ടി മുസ്ലിയാരും രാജിക്ക്

Synopsis

സിഐസിയുമായി ബന്ധപ്പെട്ട  കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം

മലപ്പുറം: സിഐസി സമിതികളില്‍ നിന്ന് സമസ്ത അധ്യക്ഷൻ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ രാജിവെച്ചു. പ്രൊഫ ആലിക്കുട്ടി മുസ്ലിയാർ രാജി വെക്കുകയാണെന്ന് അറിയിച്ചു.സിഐസി വിഷയത്തില്‍ സമസ്തയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാത്തതിൽ പ്രതിഷേധിച്ചാണ് രാജി. സിഐസിയുമായി ബന്ധപ്പെട്ട  കാര്യങ്ങൾ സാദിഖലി തങ്ങൾ സമസ്തയുമായി കൂടിയാലോചിക്കുന്നില്ലെന്നും സമസ്ത നേതൃത്വം പരാതി ഉന്നയിച്ചു.

ഹക്കീം ഫൈസി അദൃശേരി രാജിവെച്ച ശേഷവും സിഐസിയും സമസ്തയും രണ്ട് തട്ടിലാണ്. കഴിഞ്ഞ ദിവസം ഹബീബുള്ള ഫൈസിയെ സാദിഖലി തങ്ങൾ സിഐസി ജനറൽ സെക്രട്ടറിയായി നിയമിച്ചിരുന്നു. ഇത് സമസ്തയോട് കൂടിയാലോചിച്ചില്ലെന്നതാണ് ഇപ്പോഴത്തെ തർക്കങ്ങൾക്ക് കാരണം. സിഐസി ഉപദേശ സമിതിയിൽ നിന്നടക്കം ഇരുവരും രാജിവെച്ചു.

 

PREV
click me!

Recommended Stories

'വിശക്കുന്നു, ഭക്ഷണം വേണം'; ജയിലിലെ നിരാഹാരം അവസാനിപ്പിച്ച് രാഹുൽ ഈശ്വർ, കോടതിയിൽ വിമർശനം
ഓഫീസിൽ വൈകി വരാം, നേരത്തെ പോകാം, പ്രത്യേക സമയം അനുവദിക്കാം; കേന്ദ്രസർക്കാർ ജീവനക്കാർക്ക് തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ സൗകര്യം