പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: പ്രതിയായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Published : May 11, 2022, 03:37 PM ISTUpdated : May 11, 2022, 03:47 PM IST
പാലക്കാട് ശ്രീനിവാസന്‍ വധക്കേസ്: പ്രതിയായ ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍

Synopsis

2017 ലാണ് പ്രതി ഫയർഫോഴ്സ് സര്‍വീസില്‍ കയറുന്നത്. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. 

പാലക്കാട്: ശ്രീനിവാസൻ കൊലക്കേസിൽ അറസ്റ്റിലായ (Sreenivasan Murder) ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥൻ ജിഷാദിനെ സസ്പെന്‍റ് ചെയ്തു. കോങ്ങാട് ഫയര്‍ഫോഴ്സ് സേനാ യൂണിറ്റിലെ ജീവനക്കാരനാണ് ജിഷാദ്. യൂണിറ്റിലെ ഫയർമാൻ അസോസിയേഷൻ സെക്രട്ടറിയാണ് ജിഷാദ്. 2017 ലാണ് പ്രതി ഫയർഫോഴ്സ് സര്‍വീസില്‍ കയറുന്നത്. 14 വർഷമായി ഇയാൾ പോപ്പുലർ ഫ്രണ്ടിൽ പ്രവർത്തിക്കുന്നു എന്നാണ് പൊലീസ് കണ്ടെത്തൽ. പ്രതികാരക്കൊലയ്ക്ക് ആര്‍എസ്എസ് നേതാക്കളുടെ വിവരം ജിഷാദ് ശേഖരിച്ചു നൽകിയെന്നാണ് കണ്ടെത്തൽ. ഇന്നലെ രാത്രിയാണ് ജിഷാദിന്‍റെ അറസ്റ്റ് രേഖപ്പെടുത്തിയത്.  ജിഷാദിന് സഞ്ജിത്ത് കൊലക്കേസിലും പങ്കുണ്ടെന്ന് പൊലീസ് സ്ഥിരീകരിച്ചു. അതിനിടെ സഞ്ജിത്ത് കൊലക്കേസിൽ അറസ്റ്റിലായ സർക്കാർ സ്കൂൾ അദ്ധ്യാപകൻ ബാവയെ പോലിസ് കസ്റ്റഡിയിൽ വാങ്ങി. ജിഷാദിനേയും ബാവയേയും ഒരുമിച്ച് ഇരുത്തി ചോദ്യം ചെയ്തേക്കും. 

വാളയാർ പീഡനക്കേസ് ; ഇരകളെ അപകീര്‍ത്തിപ്പെടുത്തിയ അന്വേഷണ ഉദ്യോഗസ്ഥനെതിരെ കേസ്

പാലക്കാട്: വാളയാര്‍  പീഡനക്കേസിലെ (walayar rape case) മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍  എസ്‍പി എം ജെ സോജനെതിരെ ക്രിമിനല്‍ കേസ്. പെണ്‍കുട്ടികളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമർശം നടത്തിയെന്ന പരാതിയിലാണ് കേസെടുത്തത്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ പരാതിയിലാണ് പാലക്കാട് പോക്സോ കോടതിയുടെ ഉത്തരവ്. പീഢനമല്ല, ഉഭയ സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം എന്ന മട്ടിലായിരുന്നു എം ജെ സോജന്‍റെ വിവാദ പരാമർശം. ഇതിനെതിരെ കുട്ടികളുടെ അമ്മ പരാതിയുമായി കോടതിയെ സമീപിക്കുകയായിരുന്നു. പരാമര്‍ശത്തില്‍ സോജന്‍ വിചാരണ നേരിടണമെന്നും കോടതി നിര്‍ദേശിച്ചു. സോജനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത്  അന്വേഷണം നടത്തണമെന്ന് വാളയാര്‍ സമരസമിതി ആവശ്യപ്പെട്ടു. കോടതി ഉത്തരവ് അനുസരിച്ച് സോജന് ഉടൻ സമൻസ് അയക്കും. നിലവിൽ  ക്രൈംബ്രാഞ്ച് എസ്‍പിയാണ് എം ജെ സോജന്‍. സോജന്‍റെ സ്ഥാനക്കയറ്റം വലിയ വിവാദം ആയിരുന്നു.
 

PREV
click me!

Recommended Stories

'നിയമപോരാട്ടത്തിലെ രണ്ട് നിഴലുകൾ': വിധി കേൾക്കാനില്ലാത്ത ആ രണ്ടുപേര്‍, നടി ആക്രമിക്കപ്പെട്ട കേസ് വഴിത്തിരിവിലെത്തിച്ച പിടി തോമസും ബാലചന്ദ്രകുമാറും
കോഴിക്കോട്ടെ ബേക്കറിയിൽ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി