
കോഴിക്കോട്: ചെറിയ പെരുന്നാൾ ദിനം നിർബന്ധിത പ്രവൃത്തി ദിനമാക്കിയ നടപടി ഭരണഘടനാപരമായ അവകാശങ്ങൾക്ക് വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ് എംപി. കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണറുടെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് എംപി കേന്ദ്ര ധനമന്ത്രി നിർമല സീതാരാമന് കത്തയച്ചു. കേരളത്തിലെ കസ്റ്റംസ്, സെൻട്രൽ ജി എസ് ടി ഉദ്യോഗസ്ഥർക്ക് ചെറിയ പെരുന്നാളിന് അവധി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്.
കേന്ദ്ര സർക്കാർ അംഗീകരിച്ച അവധി ദിന പട്ടികയിൽ ഉൾപ്പെടുന്നതാണ് ചെറിയ പെരുന്നാൾ ദിനമെന്ന് കത്തിൽ എംപി ചൂണ്ടിക്കാട്ടി. ആർക്കും അവധി നൽകരുത് എന്നാണ് സൂപ്പർവൈസർമാർക്ക് കസ്റ്റംസ് കേരള റീജിയൻ ചീഫ് കമ്മിഷണർ നൽകിയ നിർദ്ദേശം. ഇക്കാര്യം ഉറപ്പാക്കണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. സാമ്പത്തിക വർഷം അവസാനമായതിനാൽ ബാക്കിയുള്ള ജോലികൾ തീർക്കാനെന്നാണ് നൽകുന്ന വിശദീകരണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam