
തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസ് (asianet news)ആസ്ഥാനത്തേക്ക് ഇന്ന് പ്രതിഷേധ മാർച്ച് (protest march)സംഘടിപ്പിക്കും എന്ന് പ്രഖ്യാപിച്ച് സംയുക്ത ട്രേഡ് യൂണിയൻ(joint trade union). ദേശിയ പണിമുടക്കിനെ കുറിച്ചുള്ള ന്യൂസ് അവർ ചർച്ചയിൽ പ്രതിഷേധിച്ചാണ്, മാർച്ച് എന്നാണ്,സംയുക്ത ട്രേഡ് യൂണിയൻ അറിയിച്ചിട്ടുള്ളത്. സംയുക്ത ട്രേഡ് യൂണിയൻ സംസ്ഥാന സമിതി നേതാക്കളായ ആർ. ചന്ദ്രശേഖരൻ, എളമരം കരീം, കെ.പി. രാജേന്ദ്രൻ എന്നിവരാണ് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുന്നതായി അറിയിച്ചത്
പണിമുടക്കിന്റെ രണ്ടാം ദിവസവും സ്തംഭനം തന്നെ; സർക്കാർ ഓഫീസുകളിൽ ജീവനക്കാരെത്തിയില്ല വ്യവസായ മേഖലയിലും പണിമുടക്ക് പൂർണം ച പലയിടത്തും അക്രമവും
തിരുവനന്തപുരം: ദേശീയ പണിമുടക്ക് കേരളത്തിൽ രണ്ടാം ദിവസവും പണിമുടക്ക് ബന്ദിന് സമാനം. പൊതുഗതാഗതം സ്തംഭിച്ചു. തിരുവനന്തപുരത്ത് കടകൾ തുറന്നില്ല. എറണാകുളത്തും കോഴിക്കോടും തുറന്ന കടകൾ അടപ്പിച്ചു. മലപ്പുറം എടവണ്ണപ്പാറയിലും തുറന്ന കടകൾ അടപ്പിച്ചു. ആദ്യ ദിവസത്തെ അപേക്ഷിച്ച് കൂടുതൽ വാഹനങ്ങൾ നിരത്തിൽ ഇറങ്ങിയെങ്കിലും പലയിടത്തും തടഞ്ഞു. വ്യവസായ മേഖലയിൽ പണിമുടക്ക് പൂർണമായിരുന്നു. കഞ്ചിക്കോട് വ്യവസായ മേഖലയിൽ തൊഴിലാളികളെ തടഞ്ഞു.
ഡയസ്നോൺ പ്രഖ്യാപനം സർവ്വീസ് സംഘടനകൾ നേരത്തേ തള്ളിയിരുന്നു. അത്യാവശ്യകാര്യങ്ങൾക്കല്ലാതെ അവധിയില്ലെന്നായിരുന്നു സർക്കാർ പ്രഖ്യാപനം. ഹൈക്കോടതി നിര്‍ദേശ പ്രകാരമാണ് ഡയസ് നോണ്‍ ബാധമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഡയസ് നോണ്‍ പ്രഖ്യാപനം തള്ളി സമരം തുടരുമെന്നാണ് എൻജിഒ യൂണിയനും അസോസിയേഷനും പ്രഖ്യാപിച്ചു. സർക്കാർ ഓഫിസുകൾ ഏതാണ്ട് വിജനമായിരുന്നു.
കെഎസ്ആടിസി സർവ്വീസ് നടത്തിയിയില്ല. നടത്തിയ സർവീസുകൾ വഴിയിൽ തടഞ്ഞ് ജീവനക്കാരെ ഉപദ്രവിക്കുകയും യാത്രക്കാരെ ഇറക്കി വിടുകയുംമ ചെയ്തു. തിരുവനന്തപുരം ഉള്ളൂരിൽ പൊലീസ് സംരക്ഷണത്തിൽ തുറന്ന പെട്രോൾ പമ്പ് സിഐടിയു അടപ്പിച്ചു. തിരുവനന്തപുരം ലുലുമാളിൽ ജീവനക്കാരെ തടഞ്ഞു. എന്നാൽ കോഴിക്കോട് മിഠായിത്തെരുവിൽ കടകൾ തുറന്നു. കൊച്ചി ലുലുമാളും രാവിലെ തുറന്നില്ല.
എറണാകുളം കളക്ട്രേറ്റിൽ കൂടുതൽ ജീവനക്കാരെത്തിയില്ല. വിരലിൽ എണ്ണാവുന്ന ജീവനക്കാർ മാത്രമാണ് ജോലിക്കെത്തിയത്. ഓഫീസുകൾ അടഞ്ഞു കിടക്കുന്നു. പത്തനംതിട്ട കളക്ട്രേടിൽ ജീവനക്കാർ ഇല്ല. ഇൻഫർമേഷൻ ഓഫീസും ഡിഎംഒ ഓഫീസും മാത്രമാണ് പ്രവർത്തിച്ചത്
ഇരുചക്ര യാത്രക്കാരനെ സമരാനുകൂലികൾ തടഞ്ഞതിനെ തുടന്ന് തിരുവനന്തപുരം പേട്ടയിൽ സംഘർഷമുണ്ടായി. പൊലീസ് ഇടപെട് സമരക്കാരെ മാറ്റി. കോഴിക്കോട് രാമനാട്ടുകരയിൽ തുറന്ന കട അടപ്പിച്ചതിനെതിരെ വ്യാപാരികൾ പ്രതിഷേധം നടത്തി. കൊല്ലം ഹൈസ്കൂൾ ജംഗ്ഷനിൽ സ്വകാര്യ ബസ് സിഐടിയു പ്രവർത്തകർ തടഞ്ഞു. യാത്രക്കാരെ ഇറക്കി വിട്ടു. അതേസമയം കലക്ട്രേറ്റിലേക്ക് പോവുകയായിരുന്ന എൻജിഒ യൂണിയൻ അംഗങ്ങൾ സഞ്ചരിച്ച ഓട്ടോറിക്ഷ സമരക്കാർ കടത്തിവിടുകയും ചെയ്തു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News , Malayalam Live TV, Latest Malayalam News അറിയാൻ എപ്പോഴും Asianet News Malayalam. Malayalam News Live, Malayalam News Today, Malayalam Live News എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam