പ്രതികാര നടപടിയോ...? ജോയിന്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കലിന് ചാർജ് മെമ്മോ

Published : May 14, 2024, 02:57 AM ISTUpdated : May 14, 2024, 05:20 AM IST
പ്രതികാര നടപടിയോ...? ജോയിന്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കലിന് ചാർജ് മെമ്മോ

Synopsis

കഴിഞ്ഞ ദിവസം നൽകിയ കാരണം കാണിയ്ക്കൽ നോട്ടീസിനെതിരെ  ജോയിന്റ് കൗൺസിൽ കലക്ടറേറ്റ് മാർച്ച് നടത്തിയിരുന്നു. 

തിരുവനന്തപുരം: കലക്ടർക്കെതിരായ വിമർശനത്തിന് പിന്നാലെ ജോയിന്റ് കൗൺസിൽ നേതാവ് ജയചന്ദ്രൻ കല്ലിങ്കലിനു ചാർജ് മെമ്മോ. കാരണം കാണിക്കൽ നോട്ടീസ് പിൻവലിച്ചാണ് ചാർജ് മെമ്മോ നൽകിയത്. സർവീസ് ചട്ടം ലംഘിച്ചെന്ന് മെമ്മോയിൽ കുറ്റപ്പെടുത്തുന്നു. 15 ദിവസത്തിനുള്ളിൽ മറുപടി നൽകണം. റവന്യു സെക്രട്ടറിയാണ്‌ മെമ്മോ നൽകിയത്.

Read More... കളക്ടറെ വിമർശിച്ചതിന് ജോയിന്റ് കൗൺസിൽ നേതാവിന് കാരണം കാണിക്കൽ നോട്ടീസ്; പ്രതിഷേധവുമായി സംഘടന

ചാർജ് മെമ്മോ നൽകിയതിന് പിന്നിൽ ഐഎഎസ് അസോസിയേഷനാണെന്ന് ജോയിന്റ് കൗൺസിൽ ആരോപിച്ചു. കഴിഞ്ഞ ദിവസം നൽകിയ കാരണം കാണിയ്ക്കൽ നോട്ടീസിനെതിരെ  ജോയിന്റ് കൗൺസിൽ കലക്ടറേറ്റ് മാർച്ച് നടത്തിയിരുന്നു. കാരണം കാണി‌യ്ക്കൽ  നോട്ടീസിനെക്കാൾ നടപടിയേക്കാൾ വലിയ നടപടിയാണ് ചാർജ് മെമോ.

Asianet News Live

PREV
click me!

Recommended Stories

അവധി പ്രഖ്യാപിച്ച് കാസർകോട് കള‌ക്‌ടർ; ജില്ലയിൽ എട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വെരിക്കോസ് വെയിൻ പൊട്ടിയതറിഞ്ഞില്ല; തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ രക്തം വാർന്ന് മധ്യവയസ്‌കന് ദാരുണാന്ത്യം