പാലായുടെ മകനാണ് താനെന്ന് ജോസ് കെ മാണി; 'വിജയം ഉറപ്പ്, ഭൂരിപക്ഷം പ്രവചിക്കുന്നില്ല'

Published : Mar 23, 2026, 07:47 PM IST
Jose k mani

Synopsis

പാർലമെൻ്റിൽ നിന്ന് നിയമസഭയിലേക്ക് ചാടുന്നത് താൻ മാത്രമല്ലെന്നും കോൺഗ്രസിനും, സിപിഎമ്മിനും, സിപിഐക്കുമൊക്കെ ആ പാരമ്പര്യമുണ്ടെന്നും ജോസ് കെ മാണി. തൻ്റെ സ്ഥാനാർസ്ഥിത്വം പാർട്ടിയുടെ അനിവാര്യതയാണെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട്

കോട്ടയം: പാലായുടെ മകനാണ് താനെന്ന് എൽഡിഎഫ് സ്ഥാനാർഥി ജോസ് കെ മാണി. വിജയം ഉറപ്പാണെന്നും ഭൂരിപക്ഷം പ്രവചിക്കുന്നില്ലെന്നും ജോസ് കെ മാണി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാർലമെൻ്റിൽ നിന്ന് നിയമസഭയിലേക്ക് ചാടുന്നത് താൻ മാത്രമല്ല. കോൺഗ്രസിനും, സിപിഎമ്മിനും, സിപിഐക്കുമൊക്കെ ആ പാരമ്പര്യമുണ്ട്. തൻ്റെ സ്ഥാനാർഥിത്വം പാർട്ടിയുടെ അനിവാര്യതയാണ്. പതിമൂന്നാം സീറ്റിലെ ചർച്ച നീണ്ടതാണ് പ്രഖ്യാപനം വൈകാൻ കാരണമായതെന്നും ജോസ് കെ മാണി പറഞ്ഞു. 

സിപിഎമ്മിനൊപ്പം കോൺക്രീറ്റ് പോലെ ഉറച്ച് നിൽക്കുന്നു. താങ്ങി നിർത്തിയത് സിപിഎം ആണ്. ഇനി എങ്ങോട്ടുമില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കഴിഞ്ഞ 30 വർഷം പൂഞ്ഞാറിൽ ഒന്നും ചെയ്യാത്തവരാണ് പാലായിൽ വന്ന് വാഗ്ദാനം നൽകുന്നതെന്നും ഷോൺ ജോർജിനെ വിമർശിച്ചു കൊണ്ട് ജോസ് കെ മാണി പറഞ്ഞു. കെഎം മാണി ചെയ്ത വികസനമേ പാലാക്കൊപ്പം ചേർത്ത പൂഞ്ഞാറിലെ പഞ്ചായത്തുകളിലുള്ളുവെന്നും ജോസ് കെ മാണി പറഞ്ഞു. 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

തലയെടുപ്പോടെ വിഴിഞ്ഞം; ചരിത്രം കുറിക്കാന്‍ എംഎസ്‍സി ലൂസിയാന എത്തുന്നു,1000 കപ്പൽ ബർത്ത് ചെയ്തെന്ന നേട്ടം നാളെ സ്വന്തമാക്കും
ദുരിതാശ്വാസ ഫണ്ട് വകമാറ്റൽ: വിശദീകരണവുമായി പിണറായി വിജയൻ, 'സിഎംഡിആർഎഫ് സുരക്ഷിതം, സിഎജി റിപ്പോർട്ട് വസ്തുതകൾ ഉൾക്കൊള്ളാതെ'