ചിന്നക്കനാല്‍ റിസര്‍വ് വനം വിജ്ഞാപനം മരവിപ്പിക്കുകയല്ല വേണ്ടത്, അടിയന്തരമായി റദ്ദാക്കണമെന്ന് ജോസ് കെ മാണി

Published : Dec 05, 2023, 11:15 AM ISTUpdated : Dec 05, 2023, 11:18 AM IST
ചിന്നക്കനാല്‍ റിസര്‍വ് വനം വിജ്ഞാപനം മരവിപ്പിക്കുകയല്ല വേണ്ടത്, അടിയന്തരമായി റദ്ദാക്കണമെന്ന് ജോസ്  കെ മാണി

Synopsis

രാഷ്ട്രീയ ഭരണനേതൃത്വത്തെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് ഉത്തരവും മരവിപ്പിച്ചു എന്നു പറയുന്നതിലൂടെ ഇപ്പോഴുണ്ടായിരിക്കുന്നത്

കോട്ടയം:ചിന്നക്കനാൽ റിസർവനം സംബന്ധിച്ച കരട് വിജ്ഞാപനം മരവിപ്പിക്കുകയല്ല വേണ്ടതെന്നും അടിയന്തരമായി റദ്ദാക്കുകയാണ് ചെയ്യേണ്ടതെന്നും കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി.കേരള വനം നിയമം 4-ാം വകുപ്പ് പ്രകാരം ഏതെങ്കിലും ഭൂമി റിസര്‍വ് വനമായി മാറ്റാനായി സംസ്ഥാന സര്‍ക്കാര്‍ പ്രാഥമിക ഉത്തരവ് പുറപ്പെടുവിച്ചാല്‍ ആ ഭൂമി അപ്പോള്‍ തന്നെ റിസര്‍വ് വനമായി വേർതിരിച്ച് നടപടിക്രമങ്ങളിലേക്ക് പോകും.  അവിടെ ജനജീവിതവും കാർഷിക പ്രവർത്തനങ്ങളും അസാധ്യമാകും. ഇടുക്കി ജില്ലയിലെ ചിന്നക്കനാല്‍ വില്ലേജിലെ 364.39 ഹെക്ടര്‍ റവന്യൂഭൂമി റിസര്‍വ് വനമായി നിര്‍ദേശിച്ചുകൊണ്ടുള്ള 20.09.2023 എസ്.ആര്‍.ഒ നമ്പര്‍ 1119/23 സര്‍ക്കാര്‍ ഉത്തരവ് 19/2023 അടിയന്തിരമായി പിന്‍വലിക്കണമെന്നും നിര്‍ദ്ദേശം മരവിപ്പിച്ചു എന്ന നിലപാട് തികഞ്ഞ ജനവിരുദ്ധവും കര്‍ഷകവിരുദ്ധവുമാണ്.

രാഷ്ട്രീയ ഭരണനേതൃത്വത്തെ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിപ്പിക്കുന്ന നടപടിയാണ് ഉത്തരവും മരവിപ്പിച്ചു എന്നു പറയുന്നതിലൂടെ ഇപ്പോഴുണ്ടായിരിക്കുന്നത്.ചിന്നക്കനാൽ റിസർവനം എന്ന പേരിൽ ഒരു കരട് വിജ്ഞാപനം ഉണ്ടായതും പ്രതിഷേധമുയർന്നപ്പോൾ അത് മരവിപ്പിച്ചതും ഉദ്യോഗസ്ഥ തലത്തിൽ നടന്ന ആസൂത്രിത ഗൂഢാലോചനയുടെ ഫലമായിട്ടാണ്.ഇടുക്കി ജില്ലയില്‍ 50,000 ല്‍പ്പരം പട്ടികജാതി/പട്ടികവര്‍ഗ്ഗ മറ്റു പിന്നോക്കവിഭാഗക്കാരും ഇതര ഭൂരഹിതരും കഴിഞ്ഞ 15 വര്‍ഷമായി ഭൂമിക്കായി കാത്തിരിക്കുകയാണ്.ഭൂരഹിതർക്ക് സ്വന്തമായി ഭൂമി നൽകുക എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ നയപരമായ സമീപനം.സർക്കാർ നിലപാടിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിട്ടും ഭൂരഹിതർക്ക് നല്‍കാൻ കഴിയുന്ന  റവന്യൂഭൂമി വനമാക്കാനുള്ള ഏതാനും വനം വകുപ്പ് ഉദ്യോഗസ്ഥർ ഗൂഡാലോചന നടത്താനിടയായ കാരണങ്ങൾ ഉന്നതതല അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൂവൽ മനോവിഷമം ഉണ്ടാക്കി, കല്ലിട്ട് പോകുന്നവരെന്ന മന്ത്രിയുടെ പരാമർശം ഒഴിവാക്കാമായിരുന്നുവെന്ന് ടി സിദ്ദിഖ് എംഎൽഎ
'യദുവിനെ പുറത്താക്കാൻ കാരണം ആര്യാ രാജേന്ദ്രനല്ല, അയാൾ ചെയ്തത് വലിയ മറ്റൊരു തെറ്റ്'; കാരണം വെളിപ്പെടുത്തി ​ഗണേഷ് കുമാർ