ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക വിവാഹിതയായി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും നൽകി

Published : Apr 24, 2021, 10:25 PM ISTUpdated : Apr 24, 2021, 10:57 PM IST
ജോസ് കെ മാണിയുടെ മകള്‍ പ്രിയങ്ക വിവാഹിതയായി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയും നൽകി

Synopsis

പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. 

കോട്ടയം: കെ.എം മാണിയുടെ ചെറുമകളും, കേരള കോൺഗ്രസ്‌ (എം) ചെയർമാൻ ജോസ് കെ. മാണിയുടേയും നിഷ ജോസിന്‍റെയും മകളുമായ പ്രിയങ്ക വിവാഹിതയായി. മണിമല പ്ലാക്കാട്ട് തോമസ് കുരുവിളയുടേയും ഗീതാ തോമസിന്റെയും മകന്‍ കുരുവിളയാണ് വരന്‍.

കളമശ്ശേരി സെന്റ് ജോസഫ് ചര്‍ച്ചില്‍ വെച്ചായിരുന്നു വിവാഹം.  പാലാ രൂപത സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍ മുഖ്യകാര്‍മ്മികത്വം വഹിച്ചു. പൂര്‍ണ്ണമായും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്.  മകളുടെ വിവാഹത്തിന് മാറ്റിവച്ച തുകയില്‍ നിന്ന് 50000 രൂപ ജോസ് കെ മാണി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി.
 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാലടി സർവ്വകലാശാലയിൽ സമരം ശക്തമാക്കാൻ എസ്എഫ്ഐ; സമരത്തോട് മുഖം തിരിച്ച് സിൻഡിക്കേറ്റും ഉന്നതവിദ്യാഭ്യാസ മന്ത്രിയും
Malayalam News Live Updates: പിയൂഷ് ഗോയലിന് ഇരട്ട പദവി? കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്ക് സാധ്യത; നിർമ്മല, ഗഡ്കരി, അശ്വിനി വൈഷ്ണവ് എന്നിവരുടെ വകുപ്പുകൾ മാറിയേക്കും