
തിരുവനന്തപും: മാണിയുടെ അന്ത്യം കേരള കോൺഗ്രസിന്റേത് കൂടിയാവണം എന്ന് ചിലർ ആഗ്രഹിച്ചുവെന്ന് ജോസ് കേ മാണി. തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർട്ടിയുടെ കൊടി, അംഗീകാരം, എല്ലാ കാര്യത്തിലും വെല്ലുവിളി നേരിട്ടു. ബാർ കോഴക്കേസ് അന്വേഷിക്കാമെന്ന സിബിഐ നിലപാട് കോടതിയുടെ പരിഗണനയിൽ ഇരിക്കുന്ന വിഷയമാണ്. ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് കോടതിയാണ്. ഹർജിക്കാരൻ പറഞ്ഞ കാര്യങ്ങളാണ് പുറത്തുവന്നത്. അതിൽ വാക്കുകളും അന്തസത്തയും പലപ്പോഴും തിരിഞ്ഞുപോകുന്നുവെന്നും ജോസ് കെ മാണി പറഞ്ഞു. കക്കുകളി നാടകവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് മതമൈത്രി ദുർബലമാക്കുന്ന ഒന്നും പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. നാടകമായാലും സിനിമയായാലും ഇതേ നിലപാടാണെന്നും ദ കേരള സ്റ്റോറി സിനിമയുടെ പേരെടുത്ത് പറയാതെ അദ്ദേഹം പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam