'അടുത്ത തെരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ ആവശ്യപ്പെടും, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ കിട്ടിയില്ല'

Published : Jun 27, 2025, 05:41 PM IST
jose k mani

Synopsis

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ കിട്ടാതെ പോയി. അന്ന് വളരെ വേഗത്തിലാണ് ചർച്ച നടന്നത് 

കോട്ടയം : വരുന്ന തെരഞ്ഞെടുപ്പിൽ കേരളാ കോൺഗ്രസ് എം അർഹതപ്പെട്ട കൂടുതൽ സീറ്റുകൾ ഇടതുമുന്നണിയിൽ ആവശ്യപ്പെടുമെന്ന് ജോസ് കെ മാണി. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹതപ്പെട്ട സീറ്റുകൾ കിട്ടാതെ പോയി. അന്ന് വളരെ വേഗത്തിലാണ് ചർച്ച നടന്നത്. അതുകൊണ്ടാണ് കൂടുതൽ സീറ്റ് കിട്ടാതിരുന്നത്. വരുന്ന തെരഞ്ഞെടുപ്പിൽ പാർട്ടി അർഹതപ്പെട്ട കൂടുതൽ സീറ്റ് ആവശ്യപ്പെടും. സാധാരണക്കാരുടെ പ്രശ്നങ്ങളെ കുറിച്ച് പഠനം നടത്താൻ കമ്മിറ്റിയേ വെക്കും. തീരദേശ, മലയോര, കാർഷിക മേഖലകളിലെ പ്രശ്നങ്ങൾ പഠിക്കും. ഇടതുമുന്നണിയെ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളാണ് ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗത്തിൽ ചർച്ച ചെയ്തത്. പാർട്ടിയേയും ഇടതു മുന്നണിയെയും ശക്തിപ്പെടുത്തുമെന്നും അദ്ദേഹം വിശദീകരിച്ചു.  

 

 

 

PREV
Read more Articles on
click me!

Recommended Stories

താൻ വല്ലാത്തൊരു സമാധാനക്കേടിലാണ്, അതുകൊണ്ട് പെൺകുട്ടിയെ വിധി വന്നശേഷം വിളിച്ചിട്ടില്ലെന്ന് നടൻ ലാൽ; 'അറിയാവുന്ന പുതിയ കാര്യങ്ങൾ കൂടി ഉണ്ടെങ്കിൽ പറയും'
ദിലീപിനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയിൽ ആദ്യ പ്രതികരണവുമായി മുകേഷ് എംഎൽഎ; 'ഒരു നിരപരാധിയും ശിക്ഷിക്കപ്പെടാൻ പാടില്ല'