
കോട്ടയം: യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സ്ഥാനം രാജി വെച്ച സജി മഞ്ഞക്കടമ്പിലിനെ പുകഴ്ത്തി ജോസ് കെ മാണി. സജി മഞ്ഞക്കടമ്പിൽ മികച്ച സംഘാടകൻ ആണെന്നും പൊളിറ്റിക്കൽ ക്യാപ്റ്റൻ ആണ് പുറത്ത് വന്നതെന്നുമാണ് ജോസ് കെ മാണിയുടെ പരാമർശം. ജില്ലയിലെ പാർട്ടിയുടെ ഒന്നാമനാണ് രാജിവെച്ചതെന്ന് ചൂണ്ടിക്കാണിച്ച ജോസ് കെ മാണി അതൊരു ചെറിയ കാര്യമായി കാണാൻ കഴിയില്ലെന്നും
യുഡിഎഫിന്റെ പതനം ആണ് സൂചിപ്പിക്കുന്നതെന്നും വ്യക്തമാക്കി.
പാർട്ടിയിലെ വിശ്വാസമാണ് സജിക്ക് നഷ്ടമായത്. സജിമോൻ മാത്രമല്ല നിരവധി നേതാക്കൾ ആശങ്കയിലാണ്. ജോസഫ് വിഭാഗത്തിനു വേണ്ടി ഏറ്റവും കൂടുതൽ ത്യാഗം ചെയ്ത ആളാണ് സജി മഞ്ഞക്കടമ്പിൽ. ആ പാർട്ടിയുടെ ആഭ്യന്തരപ്രശ്നത്തിലേക്ക് കൂടുതൽ ഇടപെടുന്നില്ല. തുടർതീരുമാനം എടുക്കേണ്ടത് സജിയാണെന്നും ജോസ് കെ മാണി അഭിപ്രായപ്പെട്ടു.
പിന്നീടാണ് കേരള കോൺഗ്രസ് അക്കാര്യങ്ങൾ ചർച്ച ചെയ്യേണ്ടത്. എവിടേക്ക് പോകണം എന്ന് തീരുമാനിക്കേണ്ടത് സജിയാണ്. ജോസഫ് വിഭാഗം യുഡിഎഫിനെ തകർച്ചയിലേക്ക് എത്തിക്കുകയാണെന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി. കേരള സംസ്ഥാനത്താകെ ഇത് യുഡിഎഫിന്റെ തകർച്ചയ്ക്ക് കാരണമാകും. മോൻസ് ജോസഫ് കേരള കോൺഗ്രസ് എമ്മിനെ കുറ്റപ്പെടുത്തിയത് എസ്കേപ്പിസം ആണെന്നും ജോസ് കെ മാണി വിമർശിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam