മുന്നണി മാറ്റം തള്ളി ജോസ് കെ മാണി; 'പലയിടങ്ങളില്‍ നിന്നും ക്ഷണമുണ്ട്, കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകും'

Published : Jan 14, 2026, 12:20 PM ISTUpdated : Jan 14, 2026, 12:34 PM IST
Jose k mani

Synopsis

കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്ന് പറ‍ഞ്ഞ ജോസ് കെ മാണി, കേരള കോണ്‍ഗ്രസില്‍ ഭിന്നതയില്ലെന്ന് വ്യക്തമാക്കി.

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റം സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ തള്ളി പാർട്ടി ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിൽ ഉറച്ച് നിൽക്കുമെന്നും ആരാണ് ഈ ചർച്ച നടത്തുന്നതെന്നും തങ്ങളെയോർത്ത് ആരും കരയേണ്ടെന്നും ജോസ് കെ മാണി കോട്ടയത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് എവിടെയോ അവിടെ ഭരണമുണ്ടാകുമെന്ന് പറ‍ഞ്ഞ ജോസ് കെ മാണി, അ‍ഞ്ച് എംഎൽഎമാരും ഒരുമിച്ചു നിൽക്കുമെന്നും വ്യക്തമാക്കി.  

ഇടതുമുന്നണി വിടുമെന്ന അഭ്യൂഹങ്ങൾ തള്ളി കേരള കോൺഗ്രസ് എം

സോണിയ ഗാന്ധിയുമായി ചർച്ച നടത്തി എന്ന വാർത്തകൾ തള്ളിയ ജോസ് കെ മാണി ഞങ്ങളെ ഓർത്ത് ആരും കരയേണ്ടെന്നാണ് വ്യക്തമാക്കിയത്. നിലവിൽ ഇടതിനൊപ്പം തുടരുമെന്ന് പറയുമ്പോഴും പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെന്ന് ജോസ് സമ്മതിച്ചു. കേരള കോൺഗ്രസ് എവിടെയാണോ അവിടെ ഭരണമുണ്ടാകുമെന്ന ജോസിൻ്റെ പരാമർശവും നിർണ്ണായകമാണ്. വാർത്താസമ്മേളനത്തിൽ മുന്നണി മാറ്റ നീക്കം തള്ളുമ്പോഴും ജോസ് വരുമെന്ന പ്രതീക്ഷ ആവർത്തിക്കുകയാണ് കോൺഗ്രസ്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഇ- മെയിൽ വഴി കേസ് എടുത്തതിൽ നിയമ പ്രശ്നമെന്ന രാഹുലിന്റെ വാദം; മറുപടിയുമായി എസ്ഐടി, 'ഇ-സിഗ്നേച്ചർ ഉണ്ട്, വാദം നിൽക്കില്ല'
സംസ്ഥാന ബജറ്റ് ജനുവരി 29ന്, 15ാം നിയമസഭയുടെ അവസാന സമ്മേളനം 20ന് തുടങ്ങും