
തൃശൂർ: കരുവന്നൂർ ബാങ്ക് നീതി കാട്ടിയില്ലെന്ന് പണം കിട്ടാത്തതിനാൽ ചികിത്സ വൈകി മരിച്ച ശശിയുടെ സഹോദരി മിനി. വിദഗ്ധ ചികിത്സയക്ക് പണം വേണമെന്നാവശ്യപ്പെട്ട് ബാങ്കിനെ സമീപിച്ചിരുന്നു. ചികിത്സക്ക് പണം വേണമെന്ന് പറഞ്ഞിട്ടു തന്നെയാണ് ബാങ്കിനെ സമീപിച്ചത്. എന്നാൽ അത് മുഴുവൻ തന്നില്ലെന്നും മിനി പറഞ്ഞു. കരുവന്നൂർ തട്ടിപ്പിന്റെ ഇരയായി ശശി മാറിയെന്ന് ഡിസിസി അധ്യക്ഷൻ ജോസ് വള്ളൂർ പ്രതികരിച്ചു. കരുവന്നൂരിൽ ചികിത്സയ്ക്ക് പണം കിട്ടാതെ മരിച്ച കോളങ്ങാട്ട് പറമ്പിൽ ശശിയുടെ വീട് സന്ദർശിച്ചതിന് ശേഷമാണ് ജോസ് വള്ളൂരിന്റെ പ്രതികരണം.
1.90 ലക്ഷം മാത്രമാണ് തന്നത്. 5 ലക്ഷം ചെലവായിട്ടുണ്ടെന്ന് പറഞ്ഞിട്ടും തന്നില്ല. ബില്ലുകൾ കാണിച്ചിട്ടും പണം തന്നില്ല. അമ്മയെ സംരക്ഷിക്കാൻ ആ പണം മടക്കി വേണമെന്നും മിനി ആവശ്യപ്പെട്ടു. 25 ലക്ഷം സ്വന്തം പേരിലും രണ്ടാമത്തെ മകൻ അരുൺ 8 ലക്ഷം നിക്ഷേപമുണ്ടെന്ന് കരുവന്നൂരിലെ പണം നിക്ഷേപകയായ സരോജിനി പി.ആർ പറഞ്ഞു. സർക്കാർ തരുമ്പോൾ തരുന്നാണ് പറയുന്നത്. 25 ലക്ഷം സ്വന്തം പേരിലും രണ്ടത്തെ മകൻ അരുൺ 8 ലക്ഷം നിക്ഷേപമുണ്ട്. സർക്കാർ തരുമ്പോൾ തരുമെന്നാണ് പറയുന്നത്. എനിക്ക് 82 വയസ്സായി. ജീവിക്കാൻ മറ്റ് മാർഗമില്ല. എനിക്ക് പണം തിരികെ കിട്ടണം. സഹകരണ പ്രസ്ഥാനം നശിക്കാൻ പാടില്ല, എന്നാൽ നാടാകെ നശിക്കുമെന്നും സരോജിനി പറഞ്ഞു.
'കരുവന്നൂർ ബാങ്കിനെ കരകയറ്റാനുള്ള ആത്മാർഥമായ പരിശ്രമം നടത്തുന്നു': മന്ത്രി ആർ ബിന്ദു
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam